കൊച്ചി: നെടുമ്പാശ്ശേരി അപകടത്തിലെ നിർണായക ദൃശ്യങ്ങൾ പൊലീസിന്. അപകടത്തിന് മുമ്പ് മിനി കൂപ്പർ 150 കിലോമീറ്റർ വേഗത്തിൽ എത്തിയെന്നാണ് കണ്ടെത്തൽ.
ഈ മാസം 11നായിരുന്നു മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു.
തൃക്കാക്കര കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാർത്ഥികളും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രിയിൽ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്. ഈ അപകടത്തിലെ നിർണ്ണായകമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
സുഹൈലിനൊപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിലാണ് സുപ്രധാന ദൃശ്യമുള്ളത്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പെടുത്ത ദൃശ്യത്തിൽ കാറിന്റെ സ്പീഡോമീറ്റർ കാണാം. ഇതിൽ വാഹനം സഞ്ചരിക്കുന്നത് 150 കിലോമീറ്റർ വേഗതയിലാണെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
