കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് കവർന്നത് അംഗങ്ങൾ മാസം തോറും നൽകിയിരുന്ന ഫണ്ടെന്ന് കണ്ടെത്തൽ. 2025 സെപ്റ്റംബർ 18ന് അൽ തുമാമയിലെ കെഎംസിസി ഓഫീസിലാണ് സംഭവം നടന്നത്. കെഎംസിസി ഓഫീസിൽ റൂം ബോയിയെ കെട്ടിയിട്ടാണ് എട്ട് കോടി രൂപ കവർന്നത്.
സംഭവത്തിൽ പ്രദേശീക ബിജെപി നേതാവ് ബാലകൃഷ്ണൻ കീഴടങ്ങിയിരുന്നു. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്.
റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് ഓഫീസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് സംഘം 31 ലക്ഷം കവർന്നത്. പിന്നാലെ പി കെ അബ്ദുൽ റഹീം എന്നയാൾ നൽകിയ പരാതിയിൽ ഈ വർഷം സെപ്റ്റംബർ 15ന് കൊയിലാണ്ടി പൊലീസ് കേസെടുക്കുകയായിരുന്നു.
സ്‌നേഹ സുരക്ഷാ എന്ന പദ്ധതിയുടെ പേരിലായിരുന്നു കെഎംസിസി പണം ശേഖരിച്ചത്. മാസം തോറും ആയിരക്കണക്കിന് അംഗങ്ങൾ 20 റിയാൽ വെച്ച് നൽകിയിരുന്നു. 8 കോടി ആറ് ലക്ഷം രൂപയാണ് കവർന്നതെന്നാണ് കെഎംസിസി ഭാരവാഹിയുടെ പരാതി.
എന്നാൽ, തങ്ങൾ മോഷ്ടിച്ചത് 25 കോടിയോളം രൂപയെന്നാണ് മുഖ്യപ്രതി ബോംബെ ഷാജിയുടെ വെളിപ്പെടുത്തൽ. കേസിൽ കൂടുതൽ പേരെ പൊലീസ് പ്രതി ചേർക്കും. കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണനെ മാപ്പ് സാക്ഷിയാക്കാനുമാണ് നീക്കം. കവർച്ച നടന്നത് ഖത്തറിലായതിനാൽ അന്വേഷണം പ്രതിസന്ധിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
