സർജറിക്ക് ഒപ്പം കത്രിക ഫ്രീയായി ഇട്ടു കൊടുക്കുന്ന പരിപാടി ഇപ്പോഴില്ല,  ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുരളീധരൻ

OCTOBER 23, 2026, 2:09 AM

തിരുവനന്തപുരം :  സംസ്ഥാനത്തെ ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ഇടത് മന്ത്രിസഭകളിലെ മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ മുരളീധരൻ.  മുൻ ഇടതുസർക്കാർ കാലത്തേത് പോലെ സർജറിക്ക് ഒപ്പം കത്രിക ഫ്രീയായി ഇട്ടു കൊടുക്കുന്ന പരിപാടി ഇപ്പോഴില്ലെന്ന് മുരളീധരൻ പരിഹസിച്ചു.  കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്, ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി. 

ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതിയും കെ കെ ശൈലജയും വീണ ജോർജുമാണ് സംയുക്ത വാർത്താ സമ്മേളനം നടത്തിയത്.  

എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകിയിരുന്നു. കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ കേരളത്തിൽ മരുന്നില്ലെന്ന ഒരു പരാതിപോലും കേൾക്കേണ്ടി വന്നിട്ടില്ല. എൽഡിഎഫ് സർക്കാരിന്റേത് എപ്പോഴും ജനകീയ ആരോഗ്യ നയമായിരുന്നു.2007 ഡിസംബറിലാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിലവിൽ വന്നത്.

vachakam
vachakam
vachakam

ഇതിന്റെ ചട്ടമനുസരിച്ച് മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് യാതൊരു റോളുമില്ല. മരുന്ന് കമ്പനികളേയോ മേധാവികളേയോ ഏജന്റുമാരെയോ മന്ത്രിമാർ കാണാൻ പാടില്ലെന്ന കർശന ചട്ടവുമുണ്ട്. ആരോഗ്യമന്ത്രി കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയനാകുന്ന സാഹചര്യമുണ്ടായെന്നും പി കെ ശ്രീമതി പറഞ്ഞു. മരുന്ന് ടെൻഡർ ചെയ്ത് വാങ്ങേണ്ട ഉത്തരവാദിത്വം ഹെൽത്ത് പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ്. എന്നാൽ യുഡിഎഫ് ഭരണത്തിൽ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് അഴിമതിയും മരുന്നുവിതരണത്തിലെ വീഴ്ചകളും അരങ്ങേറുന്നതെന്നാണ് ഇടത് മന്ത്രിമാരുടെ ആരോപണം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam