പാ​മ്പാ​ടി അ​പ​ക​ടം; ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

OCTOBER 23, 2026, 1:48 AM

കോ​ട്ട​യം: പാ​മ്പാ​ടി​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു.

 ക​ട്ട​പ്പ​ന -കോ​ട്ട​യം റൂ​ട്ടി​ലോ​ടു​ന്ന സി​എം​എ​സ് ബ​സി​ലെ ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്ത​ത്. ​ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ഫ്ഐ​ആ​ർ.  ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​മ്പാ​ടി ബ്ലോ​സം​വാ​ലി ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ൻറ് സെ​ൻറ​ർ ഡ​യ​റ​ക്ട​റും ക​ട​വും​ഭാ​ഗം സെ​ൻറ് ഇ​ഗ്നാ​ത്തി​യോ​സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​കു​ര്യാ​ക്കോ​സ് ക​ട​വും​ഭാ​ഗം–​അ​നി​ത കു​ര്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ കൃ​പ മെ​റി​ൻ കു​ര്യാ​ക്കോ​സ് (24), മീ​ന​ടം വ​ട്ട​ക്കാ​വു​ങ്ക​ൽ വി.​വി. തോ​മ​സ് (കൊ​ച്ചു​മോ​ൻ)-​മേ​രി തോ​മ​സ് (പൊ​ന്ന​മ്മ) ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ഷ്‌​ലി ആ​ൻ തോ​മ​സ് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​ണു സ​ഞ്ച​രി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​സ​മ​യം മ​റ്റൊ​രു ബ​സും ഇ​തേ റൂ​ട്ടി​ൽ വ​ന്നി​രു​ന്നു. ബ​സു​ക​ൾ ത​മ്മി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ന്നോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​ന്നു സം​സാ​രി​ച്ച ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

vachakam
vachakam
vachakam

ഇ​വ​ർ റോ​ഡി​ലേ​ക്ക് ക​യ​റി നി​ന്ന് സം​സാ​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. പൊ​ലി​സും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പും ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam