പത്തനംതിട്ടയിൽ യുവാവിനെയും പിതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം 

OCTOBER 23, 2026, 1:20 AM

പത്തനംതിട്ട: അയൽവാസികളായ യുവാവിനെയും പിതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നുകേസിന് ആസ്പദമായ സംഭവം. 

 പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ (47) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.

അയൽവാസിയായ യുവാവിന്റെ വീടിനു മുന്നിലെത്തി ശ്രീജേഷ് കൊലവിളി നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.

vachakam
vachakam
vachakam

തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഇയാൾ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള മാരകായുധം കൊണ്ട് യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന പിതാവിനെയും മാരകമായി ആക്രമിച്ചത്. തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണശേഷം പ്രതി ഒളിവിൽ പോയി. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam