പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ തെറ്റില്ലെന്ന് ഉത്തമ ബോധ്യമുണ്ട്: രമേശ് ചെന്നിത്തല

OCTOBER 23, 2026, 9:12 AM

തിരുവനന്തപുരം:  പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്   സര്‍ക്കാര്‍ ഇന്ന് ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. കെഎസ്‌യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി എന്ന പരാതിയിലാണ് അന്വേഷണം.    വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പി.പി. ദിവ്യ   പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. അപവാദ പ്രചാരണങ്ങൾക്ക് മുന്നിൽ താൻ തലകുനിക്കില്ലെന്നും അന്വേഷണത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

ഈ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു.  അനിവാര്യമെന്ന് തോന്നിയതിനാലാണ് പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഫയല്‍ മുഴുവന്‍ പരിശോധിച്ചതായും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. 

 വിജിലന്‍സ് അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണമാണ്. ചില വിവരങ്ങള്‍ രഹസ്യ സ്വഭാവത്തിലുള്ളതാണ്. കഴിഞ്ഞ ഗവണ്‍മെന്റാണ് ഈ നടപടിക്ക് അനുമതി നല്‍കിയത്. അന്വേഷണത്തിനും പ്രവര്‍ത്തനത്തിനും രഹസ്യാത്മകത വേണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

അന്വേഷണം അനിവാര്യമായ കേസാണ്. അതുകൊണ്ടാണ് 17 A പ്രകാരമുള്ള അനുമതി കൊടുത്തത്. അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തട്ടെ. തീരുമാനത്തില്‍ തെറ്റില്ല എന്നാണ് ഉത്തമ ബോധ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam