കണ്ണൂർ: കഴിഞ്ഞ ദിവസമാണ് പി പി ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം.
കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്ന പരാതിയിലാണ് അന്വേഷണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും അന്വേഷിക്കും.
ഈ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും രംഗത്തെത്തി. വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്ന് പി പി ദിവ്യയും പ്രതികരിച്ചിരുന്നു. അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായും അപവാദങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുവരട്ടെ. ടെൻഡർ ഇല്ലാതെയാണ് പ്രവൃത്തികൾ കൈമാറിയതെന്ന് പരാതിക്കാരനായ മുഹമ്മദ് ഷമ്മാസ് തെളിയിച്ചാൽ ഒരു കോടി രൂപ നൽകും. പണം കെ.എസ്.യുവിന് നൽകാമെന്നും കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
