എല്‍ഡിഎഫ് സര്‍ക്കാർ കാലത്തെ മരുന്ന് വാങ്ങലില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

OCTOBER 23, 2026, 9:51 PM

കൊച്ചി:എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ അന്വേഷണം നടത്താനാണ് തീരുമാനം.

മതിയായ യോഗ്യതകളില്ലാതെയാണ് കമ്പനി പ്രവർത്തിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. 2020 മുതൽ 2026 വരെയുള്ള കാലയളവിൽ നാല് കോടി രൂപയുടെ മരുന്നുകൾ ഈ കമ്പനിയിൽ നിന്ന് വാങ്ങിയിട്ടുണ്ട്.

എന്നാൽ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് വഴി മരുന്ന് വിതരണം ചെയ്തതിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന ആരോപണത്തെത്തുടർന്ന് ആരോഗ്യവകുപ്പ് വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ആരോഗ്യമന്ത്രി ശുപാർശ ചെയ്തേക്കും.

vachakam
vachakam
vachakam

കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന ക്രമക്കേടുകൾ സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, എസ്.എം.എ. മരുന്ന് വിവാദത്തിൽ രോഗികളുടെയും രക്ഷിതാക്കളുടെയും സംശയം ദുരീകരിക്കാനാണ് മരുന്ന് തിരിച്ചുവിളിച്ചതെന്നും സുപ്രീം കോടതി പോലും അംഗീകരിച്ച മരുന്നാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾക്കിടയിൽ ആശങ്ക പടർത്താൻ വിദേശ മരുന്ന് കമ്പനികൾ ഇടപെട്ടതായും അദ്ദേഹം ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam