സ്റ്റാറ്റസ് പ്രേമികൾ!

OCTOBER 23, 2026, 9:44 PM

ലോകത്ത് യുദ്ധം, പക്ഷെ ഞങ്ങൾക്ക് ഐഫോൺ 'ഡുവോ' വേണം! നാല് ലക്ഷം വരെ എറിഞ്ഞ് പൊങ്ങച്ചക്കാരുടെ 'ഷോ ഓഫ് '

ലോകത്ത് എവിടെയൊക്കെ യുദ്ധം നടന്നാലും, മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലാണെന്ന് ചാനലുകൾ അലറിയാലും നമ്മുടെ നാട്ടിലെയും വിദേശത്തെയും ചില 'പത്രാസ് 'കാരെ അതൊന്നും ബാധിക്കുന്നതേയില്ല. അവർക്ക് ഒരേയൊരു ആകുലതയേ ഉള്ളൂ കയ്യിലിരിക്കുന്ന ലക്ഷങ്ങൾ എങ്ങനെയെങ്കിലും എറിഞ്ഞ് ആപ്പിളിന്റെ പുതിയ മടക്കാവുന്ന ഫോൺ ആയ 'ഐഫോൺ ഡുവോ' ഒരെണ്ണം ഒപ്പിക്കണം!

അതെ, ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഫോണായ ഐഫോൺ ഡുവോയ്ക്ക് ഇന്ത്യയിൽ ഇപ്പോൾ കടുത്ത ക്ഷാമമാണ്. ഔദ്യോഗിക വില 2,99,900 രൂപ (വെറും മൂന്ന് ലക്ഷം!) ആണെങ്കിലും, ഫോൺ കയ്യിൽ കിട്ടാൻ കരിഞ്ചന്തയിൽ 70,000 മുതൽ ഒരു ലക്ഷം രൂപ വരെ അധികം കൊടുക്കാൻ ആളുകൾ ക്യൂ നിൽക്കുകയാണ്. അതായത്, നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രം ഒരു ഫോണിന് ഏദേശം 4 ലക്ഷം രൂപ വരെ എറിയാൻ നമ്മുടെ പൊങ്ങച്ചക്കാർ റെഡി!

vachakam
vachakam
vachakam

അങ്ങ് അമേരിക്കയിലും കളി ഭയങ്കരമാണ്!

നമ്മുടെ നാട്ടിലെ പൊങ്ങച്ചക്കാരെ മാത്രം പറഞ്ഞാൽ പോരാ, ഇതിന്റെ 'ഉറവിടമായ' അമേരിക്കയിലെ കാര്യവും കട്ടപ്പുകയാണ്! അവിടെയുള്ളവർക്ക് ഐഫോൺ എന്നത് വെറുമൊരു ഫോണല്ല, അതൊരു 'ജീവശ്വാസമാണ്'. പ്രത്യേകിച്ച് അവിടുത്തെ കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ ഐഫോൺ ഇല്ലെങ്കിൽ വലിയ 'നാണക്കേടാണ് '. ഗ്രൂപ്പ് ചാറ്റുകളിൽ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരുടെ മെസ്സേജുകൾ 'ഗ്രീൻ ബബിൾ' ആയി കാണിക്കുമ്പോൾ, ഐഫോൺകാരുടേത് 'ബ്ലൂ ബബിൾ' ആയിരിക്കും. ഈ ഒരു നീല നിറത്തിന് വേണ്ടി മാത്രം പട്ടിണി കിടന്നാണെങ്കിലും അമേരിക്കക്കാർ ഐഫോൺ വാങ്ങിക്കൂട്ടും.

ഇപ്പോൾ ഈ മടക്കാവുന്ന ഐഫോൺ കൂടി വന്നതോടെ അമേരിക്കയിലെ 'ക്ലാസ്സ് ബോസന്മാർ' ഇളകിയിരിക്കുകയാണ്. അവിടെയും സ്റ്റോക്കുകൾ നിമിഷനേരം കൊണ്ടാണ് തീരുന്നത്. കടയുടെ മുന്നിൽ ടെന്റടിച്ച് കിടന്നുറങ്ങി ഫോൺ വാങ്ങുന്ന ആപ്പിൾ പ്രേമികൾക്ക് ഈ ആഗോള പ്രതിസന്ധികളൊന്നും ഒരു വിഷയമേയല്ല!

vachakam
vachakam
vachakam

കഴിഞ്ഞ ഒക്ടോബർ 23ന് ഫോൺ വിപണിയിലെത്തിയതോടെ ഡൽഹിയിലും നോയിഡയിലുമുള്ള റീട്ടെയ്‌ലർമാരുടെ കടകളിൽ വലിയ തിരക്കാണ്. എന്നാൽ ഒരു കടയ്ക്ക് ആകെ കിട്ടിയത് വെറും 5ഉം 10ഉം ഫോണുകൾ മാത്രം. ആവശ്യക്കാരാണെങ്കിൽ ലക്ഷങ്ങൾ എടുത്തു തരാൻ റെഡിയായി നിൽക്കുന്ന വരും. 'പൈസ എത്ര വേണമെങ്കിലും തരാം, ആ മടക്കുന്ന സാധനം ഇങ്ങോട്ട് തന്നേക്ക് ' എന്നാണ് ഇവരുടെ ഭാവം. അയൽക്കാരൻ കാണുമ്പോൾ ഫോൺ ഒന്ന് മടക്കി പോക്കറ്റിൽ വെക്കുന്നതിലെ ആ ഒരു 'സുഖം' ഉണ്ടല്ലോ, അതിന് മുന്നിൽ ലോകമഹായുദ്ധം പോലും തോറ്റു പോകും!

2027 വരെ കാത്തിരിക്കാൻ വയ്യന്നേ..!

ഇനി ആപ്പിളിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പോയി ബുക്ക് ചെയ്യാമെന്ന് വെച്ചാൽ ഡെലിവറി കാണിക്കുന്നത് 2027ലാണ്! അത്രയും കാലം ഈ പഴയ മോഡൽ ഫോണും കൊണ്ട് എങ്ങനെ നാലുപേരുടെ മുന്നിൽ ഇറങ്ങി നടക്കും എന്ന സങ്കടത്തിലാണ് പൊങ്ങച്ചക്കൂട്ടം.

vachakam
vachakam
vachakam

ചൈനയിലെ നിർമ്മാണ തടസ്സങ്ങളും പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുടെ വെല്ലുവിളികളുമാണ് ഫോൺ കിട്ടാക്കനിയാവാൻ കാരണം. ഇതൊന്നും മനസ്സിലാക്കാതെ, 'ഗൈസ്... ഒരു ലക്ഷം എക്‌സ്ട്രാ തരാം, ആപ്പിളിന്റെ ആ മടക്കുന്ന ഫോൺ ഒരെണ്ണം ഒപ്പിച്ചു തരുമോ?' എന്ന് ചോദിച്ച് റീട്ടെയ്‌ലർമാരുടെ പിന്നാലെ നടക്കുകയാണ് നമ്മുടെ നാട്ടിലെ ചില 'സ്റ്റാറ്റസ് ' പ്രേമികൾ

ജോഷി ജോർജ് 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
vachakam