ഹരേ... ഗോവിന്ദാ...!

SEPTEMBER 18, 2026, 11:21 PM

എന്താ പറയ്ക.... കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശാസന വളമാക്കി വച്ചടി വച്ചടി കയറുകയാണ് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദഗുരുക്കൾ. ഇങ്ങനെയൊക്കെ പറയുന്നത് ധിക്കാരത്തിന് കൃതഘ്‌നതയിൽ ജനിച്ച ദുഷ്ടസന്തതികളാണന്നാണ് മുപ്പരുടെ പക്ഷം.

അതെന്തായാലും പിണറായി വിജയനേയും മീനങ്ങാടി പോലീസ് സ്‌റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ള ആന്റോ അഗസ്റ്റിനേയും വെളിപ്പിച്ചെടുക്കാൻ കാണിക്കുന്ന വ്യഗ്രത കണ്ടുനിൽക്കുന്നവർക്കുപോലും സഹിക്കാവുന്നതല്ല.

പോലീസ് മാധ്യമസ്ഥാപനത്തിലെ ന്യൂസ് റൂമിന്റെ പവിത്രതയെ കളങ്കപ്പെടുത്തിയത്രെ. അതാണ് മൂപ്പരുടെ രോഷത്തിനു മൂലകാരണം. (കഴിഞ്ഞ 10 വർഷക്കാലം കണ്ണിലെ കൃഷ്മണമണി പോലെയായിരുന്നല്ലോ മാധ്യമങ്ങളെ കാത്തു പരിരക്ഷിച്ചു പോന്നത്...!) പോലീസ് അവിടെ എഡിറ്ററുടെ സിംഹാസനത്തിൽ കയറിയിരുന്ന് കാട്ടിക്കൂട്ടിയ പേക്കൂത്തുകളൊക്കെ കമ്മ്യുണിസ്റ്റ് ബോധമുള്ളവർക്കാർക്കും സഹിക്കാൻ കഴിയില്ലെന്നാണ് പുള്ളിക്കാരൻ ആക്രോശിക്കുന്നത്.

vachakam
vachakam
vachakam

എന്നാൽ കാട്ടുകള്ളൻ ന്യൂസ് റൂമിൽ കയറി എഡിറ്ററുടെ കസേരയിൽ ഇരുപ്പുറപ്പിച്ച നിമിഷം ന്യൂസ് റൂമിന്റെ പവിത്രതയും പത്രാസും കാറ്റിൽ പറന്നെന്നാണ് രാജേഷ് രാമചന്ദ്രനേയും എം.പി. ബഷീറിനേയും പോലുള്ള എന്തിനും മതിർന്ന മാധ്യമപ്രവർത്തകരുടെ പക്ഷം..!

ചെറുപ്രായത്തിൽ മീനങ്ങാടിയിലിരുന്ന് മാ പ്രസിദ്ധീകരണങ്ങൾ വായിച്ചുവളർന്നതിനാലാണോ മ എന്ന അക്ഷരം മദ്യം കഴിച്ചാലെന്നപോലെ തലയ്ക്കു പിടിച്ചുപോയി ആന്റോയ്ക്ക് എന്നു തോന്നുന്നു.

മാങ്ങാ ഫോൺ, മരം മുറിക്കൾ, മാധ്യമ താൽപര്യം, മദ്യം ശേഖരിക്കുക, മെസിയെ മലയാളക്കരയിലെത്തിക്കാനുള്ള വെമ്പൽ എല്ലാം ഒരു മായാജാലമായി മലയാളികൾക്കു തോന്നുന്നത് തികച്ചും യാദൃശ്ചികമാകാം.

vachakam
vachakam
vachakam

മോറാഴയിൽ ജനിച്ച കായിക അധ്യാപകനായിരുന്ന ഒരു കരുത്തനായ പാർട്ടി സെക്രട്ടറിയെ  സംബന്ധിച്ചിടത്തോളം ഇതൊക്കെ കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയുകയില്ലല്ലോ.

ഹരേ... ഗോവിന്ദ... ലാൽ സലാം..!

ജോഷി ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
vachakam