കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന ത​ട്ടി​പ്പ് : മു​ൻ വൈ​സ് ചാ​ൻ​സ​ല​റെ​യും സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളെ​യും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ക്രൈം​ബ്രാ​ഞ്ച് 

OCTOBER 23, 2026, 10:43 PM

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ വൈ​സ് ചാ​ൻ​സ​ല​റെ​യും സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളെ​യും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ക്രൈം​ബ്രാ​ഞ്ച് നീ​ക്കം. അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന പ​രീ​ക്ഷ​യി​ൽ അ​ട്ടി​മ​റി ന​ട​ത്തി സി​പി​എം നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളെ തി​രു​കി​ക്ക​യ​റ്റി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. 

 കേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം ത​യാ​റാ​യി. പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കും.

 കേ​സി​ലെ പ്ര​ധാ​ന തൊ​ണ്ടി​മു​ത​ലാ​യ ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ശി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ജ​യ​പ്ര​കാ​ശ്, ര​ജി​സ്ട്രാ​ർ കെ.​എ. ഹാ​ഷിം, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ എ.​എ. റ​ഷീ​ദ്, എം.​പി. റ​സ​ൽ, കെ.​എ. ആ​ൻ​ഡ്രൂ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

vachakam
vachakam
vachakam

 സി​ൻ​ഡി​ക്ക​റ്റ് അം​ഗ​മാ​യി​രു​ന്ന ബി.​എ​സ്. രാ​ജീ​വ് മ​രി​ച്ചി​രു​ന്നു. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​സ് എ​ഴു​തി​ത്ത​ള്ളി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സ് വീ​ണ്ടും ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​ക്കാ​യു​ള്ള ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം നി​ർ​ണാ​യ​ക​മാ​കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam