'കിങ്' ഡിസംബർ 24-ന് തിയേറ്ററുകളിലെത്തുമെന്ന് ഷാറൂഖ് ഖാൻ

SEPTEMBER 15, 2026, 11:29 PM

ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കിങ്'  റിലീസ് തീയതിയിൽ  മാറ്റില്ല. ഹോളിവുഡ് വമ്പൻ ചിത്രങ്ങളായ 'അവഞ്ചേഴ്സ്: ഡൂംസ്‌ഡേ', 'ഡ്യൂൺ 3' എന്നിവ ഡിസംബർ 18-ന് റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിൽ 'കിങ്' റിലീസ് നീട്ടിവെക്കുമെന്ന രീതിയിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

എന്നാൽ എക്സ്  പ്ലാറ്റ്‌ഫോമിൽ നടത്തിയ 'ആസ്ക് എസ്‌ആർ‌കെ' സെഷനിലൂടെയാണ് താരം ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്.  ചിത്രം രണ്ടു വലിയ ഹോളിവുഡ് സിനിമകൾക്ക് നടുവിൽ പെട്ടുപോയോ എന്ന ആരാധകന്റെ ചോദ്യത്തിന്, "ഞങ്ങൾ ആ സാൻഡ്‌വിച്ചിന് നടുവിലെ സ്വാദുള്ള പേറ്റിയാണ്" എന്ന് ഷാറൂഖ് തമാശരൂപേണ മറുപടി നൽകി.

ചിത്രീകരണത്തിനിടെ തനിക്ക് ചില പരിക്കുകൾ പറ്റിയിരുന്നെന്നും, അതുകാരണം ഷൂട്ടിങ് പലതവണ നിർത്തിവെക്കേണ്ടി വന്നെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ പരിക്കുകളെല്ലാം മാറി ചിത്രം പൂർത്തിയാകുന്ന ഘട്ടത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ഡിസംബർ 24 ക്രിസ്മസ് റിലീസായി തന്നെ തിയേറ്ററുകളിലെത്തും. 'പത്താൻ', 'ജവാൻ' എന്നീ ഹിറ്റുകൾക്ക് ശേഷമെത്തുന്ന ഷാറൂഖ് ഖാൻ ചിത്രത്തിൽ മകൾ സുഹാന ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദീപിക പദുകോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam