നിവിൻ പോളി ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' തിയേറ്ററുകളിലേക്ക്

SEPTEMBER 11, 2026, 2:36 AM

 നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ഏഴ് കടൽ ഏഴ് മലൈ റിലീസ് തിയ്യതി പുറത്ത്. ഒക്ടോബർ 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

2024 മെയ് 15 ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ.

വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമ്മാണം. രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തുന്നത്.

vachakam
vachakam
vachakam

നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലി. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഏകാംബരം.

പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam