ഇന്ത്യൻ സിനിമയിൽ വലിയ മുതൽമുടക്കോടെ എത്തുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'.
ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്. ജയ് ജയ് റാം എന്ന ഗാനം ഒരുക്കിയിരിക്കുന്നത് എആർ റഹ്‌മാൻ ആണ്. ശ്രേയ ഘോഷലും, അർജീത് സിങ്ങും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സ്പോട്ടിഫൈ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ഗാനം ലഭ്യമാണ്. നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്.
പ്രതിനായക കഥാപാത്രമായ രാവണനായി തെന്നിന്ത്യൻ സൂപ്പർതാരം യഷ് ആണ് വേഷമിടുന്നത്.
നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
