ബെത്‍ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബില്‍

SEPTEMBER 13, 2026, 4:19 AM

 ബെത്‍ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബില്‍ . മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ 300 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് ഇതോടെ ബെത്‍ലഹേം. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മലയാള ചിത്രം.

ലോകയുടെ ലൈഫ് ടൈം കളക്ഷന്‍ 302- 304 കോടി റേഞ്ചില്‍ ആയിരുന്നുവെങ്കില്‍ ബെത്‍ലഹേം 300 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത് വെറും 23 ദിവസം കൊണ്ടാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് നിലവില്‍ പ്രെഡിക്റ്റ് ചെയ്യാന്‍ സാധിക്കില്ല.

ചിത്രം 300 കോടി ക്ലബ്ബില്‍ എത്തിയതായി ട്രാക്കര്‍മാര്‍ അറിയിക്കുന്ന സമയത്തും ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് ഇന്നും ഫാസ്റ്റ് ഫില്ലിംഗ് ഷോസ് ഉണ്ട്.

vachakam
vachakam
vachakam

വാഴ 2 നെ മറികടന്ന് കഴിഞ്ഞ ദിവസം തന്നെ ചിത്രം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു. ഗിരീഷ് എ ഡിയുടെയും ഭാവന സ്റ്റുഡിയോസിന്‍റെയും നിവിന്‍ പോളിയുടെയും ഫിലിമോഗ്രഫിയിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ്.

'ജസ്റ്റിന്‍' എന്ന കഥാപാത്രമായി നിവിന്‍ പോളിയും 'ആഷ്ലി'യായി മമിത ബൈജുവും തിയേറ്ററുകളില്‍ തീര്‍ത്ത ആകര്‍ഷകമായ കെമിസ്ട്രിയും ചിത്രത്തിലെ മികച്ച കോമഡി ട്രാക്കുകളുമടക്കം ഹിറ്റായി .സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam