സ്വകാര്യ ബസ്സുകൾക്ക് ആറുവരിപ്പാതയിൽ സർവീസ് നടത്താൻ അനുവാദമില്ലെന്ന് എം.വി.ഡി

SEPTEMBER 13, 2026, 2:58 AM

സ്വകാര്യ ബസ്സുകൾക്ക് ആറുവരിപ്പാതയിൽ സർവീസ് നടത്താൻ അനുവാദമില്ലെന്ന് എം.വി.ഡി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ആറുവരി പാതയിൽ ഒരിടത്തും വാഹനങ്ങൾ നിർത്തിയിടാനുള്ള അനുമതി നൽകിയിട്ടില്ല.ഈ പാതയിൽ ഒരു സ്ഥലത്ത് പോലും ബസ് സ്‌റ്റോപ്പുകൾ അനുവദിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ സ്റ്റേജ് ക്യാരേജ് ബസുകൾ (റൂട്ട് ബസുകൾ) നിർബന്ധമായും സർവീസ് റോഡുകളിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി.

 സർവീസ് റോഡുകൾ ഒഴിവാക്കി ആറുവരി പാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

ഹൈവേയിൽ യാത്രക്കാരെ  ഇറക്കിവിടുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam