ടോം ക്രൂയിസും അലാൻഡ്രോ ഇന്യാരിറ്റുവും ഒന്നിക്കുന്നു; 'ഡിഗ്ഗർ' ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലേക്ക്

SEPTEMBER 8, 2026, 10:05 PM

പ്രശസ്ത സംവിധായകൻ അലക്സാണ്ട്രോ ജി ഇന്യാരിറ്റു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഡിഗ്ഗർ' വേറിട്ടൊരു പ്രമേയവുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അണിയറപ്രവർത്തകർ. ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂയിസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫൈനൽ ട്രെയിലറിന് മുന്നോടിയായി പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

വരാനിരിക്കുന്ന ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.  ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സംവിധായകൻ പങ്കുവെച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ഒരു ഉൽക്കാപാതമോ, ഭൂകമ്പമോ, അല്ലെങ്കിൽ അന്യഗ്രഹ ജീവികളുടെ ആക്രമണമോ അല്ല ഈ സിനിമയിലെ ദുരന്തമെന്നും, മറിച്ച് മനുഷ്യൻ തന്നെയാണ് യഥാർത്ഥ ദുരന്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാധാരണ ദുരന്ത സിനിമകൾ മനുഷ്യരാശിക്ക് ഭയാനകമായ എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിക്കുമ്പോൾ, മനുഷ്യൻ മനുഷ്യരാശിക്ക് തന്നെ ഒരു ഭീഷണിയായാൽ എന്ത് സംഭവിക്കും എന്ന ലളിതമായ ചോദ്യമാണ് ഈ ചിത്രം മുന്നോട്ടുവെക്കുന്നത്. ലോഭമോഹം, അധികാരം, ഉത്തരവാദിത്തം എന്നീ മൂന്ന് പുരാതന ശക്തികളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. 

vachakam
vachakam
vachakam

ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചുള്ള അനുഭവങ്ങൾ ടോം ക്രൂയിസും പങ്കുവെച്ചു. വെറുമൊരു തിരക്കഥ വായിക്കുന്നതിനപ്പുറം, ആ കഥാപാത്രത്തെ ആഴത്തിൽ അനുഭവിച്ചറിയേണ്ടതുണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും നേടിയ മുഴുവൻ അറിവുകളും അനുഭവങ്ങളും ഉപയോഗിച്ചാണ് ഈ കഥാപാത്രത്തിന് പൂർണ്ണത നൽകിയതെന്നും, പുതിയൊരു അനുഭവത്തിലേക്ക് കടക്കാൻ തനിക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നുവെന്നും ടോം ക്രൂയിസ് കൂട്ടിച്ചേർത്തു. 

വൻ പെട്രോളിയം വ്യവസായിയായ ഡിഗ്ഗർ റോക്ക്‌വെൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടോം ക്രൂയിസ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അമിതമായ അധികാരമോഹവും ലക്ഷ്യങ്ങളും കാരണം ലോകം ഒരു വൻ പരിസ്ഥിതി ദുരന്തത്തിലേക്ക് നീങ്ങുന്നു. തന്റെ സാമ്രാജ്യം തകർച്ചയുടെ വക്കിലെത്തുമ്പോൾ, മനുഷ്യരാശിയെ രക്ഷിക്കാൻ കഴിയുന്ന ഏക വ്യക്തി താനാണെന്ന് അദ്ദേഹം വിശ്വസിക്കാൻ തുടങ്ങുന്നു. തുടർന്ന് നടക്കുന്ന കറുത്ത ഹാസ്യവും അരാജകത്വവും നിറഞ്ഞ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ഒസ്കാർ ജേതാക്കളായ റിസ് അഹമ്മദ്, സാന്ദ്ര ഹുള്ളർ എന്നിവർക്കൊപ്പം ജോൺ ഗുഡ്മാൻ, മൈക്കൽ സ്റ്റുൽബർഗ്, ജെസ്സി പ്ലെമൺസ്, റോബർട്ട് ജോൺ ബർക്ക്, എമ്മ ഡി അർസി, ബേൺ ഗോർമാൻ, സോഫി വൈൽഡ് എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. അലക്സാണ്ടർ ഡിനെലാരിസ്, നിക്കോളാസ് ജിയാക്കോബോൺ, സബീന ബെർമാൻ എന്നിവരുമായി ചേർന്ന് സംവിധായകൻ ഇന്യാരിറ്റു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam