ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് റെക്കോർഡ് മറികടന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്.
സച്ചിന്റെ ഏറ്റവുമധികം അന്താരാഷ്ട ടെസ്റ്റ് അർധസെഞ്ച്വറികളുടെ റെക്കോർഡാണ് റൂട്ട് തിരുത്തിയത്. പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച റൂട്ട് പുറത്താകാതെ 62 റൺസെടുത്ത ഇന്നിംഗ്‌സാണ് ചരിത്രപരമായത്. ഇതോടെ, റൂട്ടിന് ടെസ്റ്റിൽ 69 അർധസെഞ്ച്വറികളായി. 68 അർധസെഞ്ച്വറികളോടെ സച്ചിൻ രണ്ടാം സ്ഥാനത്തായി.
വെസ്റ്റിൻഡീസിന്റെ ഇതിഹാസതാരം ശിവനാരായൻ ചന്ദർപോളാണ് (66 അർധസെഞ്ച്വറി) മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയൻ മുൻ നായകൻ അലൻബോർഡറും ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡും 63 അർധസെഞ്ച്വറികളുമായി തൊട്ടുപിറകിലുണ്ട്. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് 62 അർധസെഞ്ച്വറികൾ ടെസ്റ്റിൽ നേടിയിട്ടുണ്ട്.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ 130 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയിച്ചു കയറി. 62 റൺസെടുത്ത റൂട്ടിനൊപ്പം ജോർദൻ കോക്‌സും (59) പുറത്താകാതെ നിന്നു. ടെസ്റ്റ് പരമ്പര 3-0ന് ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തു.
എഡ്ജ്ബാസ്റ്റണിൽ ആയിരം ടെസ്റ്റ് റൺസ് നേടുന്ന ആദ്യ ബാറ്ററാണ് ജോ റൂട്ട്. നാല് വ്യത്യസ്ത വേദികളിൽ ആയിരത്തിലേറെ റൺസ് നേടാനും ഇതോടെ ഇംഗ്ലണ്ട് നായകന് സാധിച്ചു. ലോർഡ്‌സിൽ 2203 റൺസ്, മാഞ്ചസ്റ്ററിൽ 1128 റൺസ്, ഓവലിൽ 1050 റൺസ് എന്നിങ്ങനെയാണ് റൂട്ടിന്റെ റൺവേട്ട. ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗുമാണ് ജോ റൂട്ടിന് മുമ്പ് നാല് വ്യത്യസ്ത വേദികളിൽ ആയിരം റൺസ് നേടിയവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
