പാകിസ്താനെ 19 ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ജൂനിയർ ഏഷ്യാ ഹോക്കി കപ്പ് സെമിഫൈനലിൽ

SEPTEMBER 11, 2026, 8:57 AM

പാകിസ്താന് വലയിൽ ഗോളുകൾ നിറച്ച് ഇന്ത്യൻ വനിതകൾ. ജൂനിയർ ഏഷ്യാ ഹോക്കി കപ്പ് മത്സരത്തിൽ എതിരില്ലാത്ത 19 ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ വിജയം കണ്ടത്. വിജയത്തോടെ സെമി ഫൈനലിൽ കടക്കാനും ടീമിന് സാധിച്ചു. തുടക്കം മുതൽ ഫൈനൽ വിസിൽ വരെ അറ്റാക്കിങ് ഗെയിം പുറത്തെടുത്ത ഇന്ത്യ 18 പെനാൽറ്റി കോർണറുകളും ഒരു പെനാൽറ്റി സ്‌ട്രോക്കും നേടിയെടുത്തപ്പോൾ എതിരാളികൾക്ക് പെനാൽറ്റി കോർണറോ പെനാൽറ്റി സ്‌ട്രോക്കോ ലഭിച്ചില്ല. 13 താരങ്ങളാണ് ഇന്ത്യക്കായി വല കുലുക്കിയത്.

പൂജാ മാലിക് ഹാട്രിക് നേടിയപ്പോൾ റോഷ്‌നി, സാനിക, മധു, സുപ്രിയ തുടങ്ങിയ താരങ്ങൾ രണ്ട് ഗോളുകൾ വീതം നേടി. പൂജ സാഹു, തനുശ്രീ, സുഖ്വീർ കൗർ, ഗീത യാദവ്, തനുജ ടോപ്പോ, പൂർണിമ യാദവ്, കൃഷ്ണ ശർമ്മ, ബിനിമ ധൻ എന്നിവർ ഒാരോ തവണയും ലക്ഷ്യം കണ്ടു. ആദ്യ രണ്ട് ക്വാർട്ടറുകളിൽ അഞ്ച് ഗോളുകൾ വീതം നേടിയ ഇന്ത്യൻ വനിതകൾ മൂന്നാം ക്വാർട്ടറിൽ മൂന്ന് ഗോളുകളും അവസാന ക്വാർട്ടറിൽ ആറ് ഗോളുകളുമാണ് അടിച്ചുകൂട്ടിയത്.

ശനിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ കൊറിയയും മലേഷ്യയും തമ്മിലുള്ള ക്വാർട്ടർ ഫൈനലിലെ വിജയികളാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam