അഫ്ഗാൻ, ഏഷ്യൻ ഗെയിംസിലും ബുംറ കളിക്കും, ഹർഷിത് പുറത്ത്

SEPTEMBER 11, 2026, 3:46 AM

ബംഗളൂരു: ഫിറ്റ്‌നസ് ടെസ്റ്റ് പാസായ പേസർ ജസ്പ്രീത് ബുംറ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കായി കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന ബുംറ ഏറെക്കാലത്തിന് ശേഷമാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം വീണ്ടും പരിക്കേറ്റ പേസർ ഹർഷിത് റാണയെ ടീമിൽ നിന്നൊഴിവാക്കി. ബി.സി.സ.ിഐ സെന്റർ ഓഫ് എക്‌സലൻസിൽ പരിചരണത്തിലായിരുന്ന താരം പുരോഗതി പ്രാപിച്ചുവരുന്നതിനിടെയാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന മാച്ച് സിമുലേഷനിടയിൽ പന്തെറിയുന്നതിനിടെ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തിന് ടീമിൽ നിന്ന് പുറത്തുപോകേണ്ടി വന്നത്. ഹർഷിതിന് പകരം യുവ പേസർ യാഷ് താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദർഭയിൽ നിന്നുള്ള 27 കാരനായ ഫാസ്റ്റ് ബൗളർ യാഷ് താക്കൂർ, കഴിഞ്ഞ ജൂലൈയിൽ നടന്ന സിംബാബ്വെ പര്യടനത്തിലാണ് ഇന്ത്യക്കായി ട്വന്റി20 അരങ്ങേറ്റം കുറിച്ചത്. കളിച്ച രണ്ട് മൽസരങ്ങളിൽ നിന്നായി അദ്ദേഹം നാല് വിക്കറ്റുകൾ വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 50 മൽസരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 7.04 എന്ന മികച്ച ഇക്കോണമി റേറ്റിൽ 81 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്ടൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, യാഷ് താക്കൂർ.

vachakam
vachakam
vachakam

2026 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്ടൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്ടൻ), നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam