ഇന്ത്യയിൽ പന്ത് തട്ടാൻ വിനീഷ്യസ് ജൂനിയറും സംഘവും എത്തുന്നു! ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

SEPTEMBER 10, 2026, 6:04 AM

ഒക്ടോബർ മൂന്നിന് ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ചരിത്രപ്രധാനമായ സൗഹൃദ മത്സരത്തിനുള്ള ശക്തമായ 26 അംഗ ബ്രസീൽ ഫുട്ബോൾ ടീമിനെ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചു. റയൽ മാഡ്രിഡിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ, ബാഴ്സലോണയുടെ മുന്നേറ്റനിര താരം റഫീന്യ എന്നിവരാണ് ടീമിലെ പ്രധാന ആകർഷണങ്ങൾ.

കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) വെച്ചാണ് ഈ പോരാട്ടം നടക്കുന്നത്.   മാർക്കിഞ്ഞോസ്, ബ്രൂണോ ഗ്വിമാറെസ്, ഡഗ്ലസ് ലൂയിസ്, എന്ദ്രിക്, എസ്തേവാവോ, ജോവോ പെഡ്രോ എന്നിവരും ആഞ്ചലോട്ടിയുടെ പടയിലുണ്ട്. എന്നാൽ സൂപ്പർ ഗോൾകീപ്പർമാരായ അലിസൺ, എഡേഴ്സൺ, വെറ്ററൻ മിഡ്ഫീൽഡർ കാസെമിറോ എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം.

അടുത്തിടെ സമാപിച്ച 2026 ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ സൂപ്പർ താരം നെയ്മറും ഈ മത്സരത്തിൽ കളിക്കില്ല.  യുവതാരങ്ങൾക്ക് മുൻഗണന നൽകുന്നതിൻ്റെ ഭാഗമായി ജെയർ കുൻഹ, വിറ്റർ റെയിസ് തുടങ്ങിയ വളർന്നുവരുന്ന പ്രതിഭകൾക്കും ആഞ്ചലോട്ടി പ്രതിരോധനിരയിൽ അവസരം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വരും ലോകകപ്പുകൾക്ക് മുന്നോടിയായി യുവനിരയെ സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രസീൽ പുതിയ സീസണിന് തുടക്കമിടുന്നത്.ഇതാദ്യമായാണ് ബ്രസീലിന്റെ സീനിയർ പുരുഷ ഫുട്ബോൾ ടീം ഇന്ത്യയിൽ ഒരു മത്സരം കളിക്കാൻ എത്തുന്നത്. ഫിഫ റാങ്കിംഗിൽ നിലവിൽ 138-ാം സ്ഥാനത്തുള്ള ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് അഞ്ചാം സ്ഥാനക്കാരായ ബ്രസീലിനെ നേരിടാൻ ലഭിക്കുന്ന അപൂർവ്വ അവസരമാണിത്

ബ്രസീൽ ടീം

ഗോൾകീപ്പർമാർ: ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ.

vachakam
vachakam
vachakam

പ്രതിരോധം: അർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മെഗൽഹെസ്, ജെയ്ർ, മാർക്വിന്യോസ്, മാത്യു ഷിൻഹോ, മൗറോ ജൂനിയർ, വിറ്റോർ റെയ്‌സ്, വെസ്‌ലി.

മധ്യനിര: ആന്ദ്രെ സാന്റോസ്, ബ്രെനോ ബിഡോൺ, ബ്രൂണോ ​ഗ്വിമാറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോൺടെംപോ.

മുന്നേറ്റം: എൻഡ്രിക്, എസ്റ്റാവോ, ജാവോ പെഡ്രോ, റഫീഞ്ഞ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ‌.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam