ബെംഗളൂരു: ഔദ്യോഗിക പരിപാടികളിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ മാർഗനിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിന് വിരുദ്ധമായാണ് കർണാടകയുടെ പുതിയ തീരുമാനം. എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുപരിപാടികളുടെ ദൈർഘ്യം നിയന്ത്രിക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുമാണ് ഈ തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.
കേന്ദ്രത്തിന്റെ നിർദേശങ്ങൾ മറികടന്നുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കാനുള്ള സാധ്യതയുണ്ട്. കേന്ദ്ര–സംസ്ഥാന ബന്ധത്തിലും വിഷയം പുതിയ തർക്കത്തിന് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
