18 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം? നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രം

SEPTEMBER 29, 2026, 6:22 AM

ന്യൂഡൽഹി: 18 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിയമപരമായി നിയന്ത്രിക്കുന്നതിന് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്താൻ കേന്ദ്രസർക്കാർ. ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ചട്ടങ്ങളിൽ ഭേദഗതി വരുത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഇതിനുള്ള നിയമപരമായ ബാധ്യത നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിബന്ധനകൾ അംഗീകരിച്ച് അക്കൗണ്ട് തുറക്കുന്നത് ഇന്ത്യൻ കരാർ നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്ന 'ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്' എന്ന എൻ.ജി.ഒയുടെ വാദത്തോടും സുപ്രീം കോടതിയുടെ നിരീക്ഷണത്തോടും കേന്ദ്രം പൂർണ്ണമായി യോജിച്ചു.

vachakam
vachakam
vachakam

സോഷ്യൽ മീഡിയ കമ്പനികൾ യു.എസ് നിയമങ്ങൾക്ക് അനുസൃതമായ പ്രായപരിധിയാണ് നിലവിൽ ഇന്ത്യയിലും നടപ്പിലാക്കുന്നതെന്നും ഇത് ഇന്ത്യൻ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.

പുതിയ ഭേദഗതി വരുന്നതോടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാനുള്ള കുറഞ്ഞ പ്രായപരിധി ഇന്ത്യയിൽ 18 വയസ്സായി നിജപ്പെടുത്താൻ ടെക് കമ്പനികൾ നിർബന്ധിതരാകും. അതേസമയം, മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വെബ്‌സൈറ്റുകൾ ഉപയോഗിക്കാനാകും. പ്ലാറ്റ്‌ഫോമുകൾ ഇനിമുതൽ പൂർണ്ണമായും ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പുനൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam