സ്മൃതി ഇറാനിയും വരുൺ ഗാന്ധിയും രാജ്യസഭയിലേക്ക്? ഉത്തർപ്രദേശിൽ നിന്ന് മത്സരിച്ചേക്കും 

SEPTEMBER 29, 2026, 4:31 AM

ന്യൂഡൽഹി: അടുത്ത മാസം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളായ സ്മൃതി ഇറാനിയും ഹരീഷ് ദ്വിവേദിയും സ്ഥാനാർഥികളായേക്കുമെന്ന് റിപ്പോർട്ട്.

വരുൺ ഗാന്ധി, സഞ്ജീവ് ബാലിയാൻ, സത്യപാൽ സിങ് തുടങ്ങിയ പ്രമുഖരുടെ പേരുകളും ബിജെപിയുടെ പരിഗണനയിലുണ്ട്. ഉത്തർപ്രദേശിൽ കാലാവധി പൂർത്തിയാകുന്ന 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒക്ടോബർ 16 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ചൊവ്വാഴ്ച മുതൽ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിക്കും. 396 അംഗങ്ങളുള്ള യുപി നിയമസഭയിൽ ഒരു രാജ്യസഭാ സീറ്റിൽ വിജയിക്കാൻ 37 ഒന്നാം വോട്ടുകളാണ് വേണ്ടത്.

vachakam
vachakam
vachakam

അങ്ങനെയെങ്കിൽ സ്വന്തമായി 255 എംഎൽഎമാരുള്ള ബിജെപിക്ക് 7 സീറ്റുകളിൽ വിജയം ഉറപ്പാണ്. സഖ്യകക്ഷികളുടെ പിന്തുണയോടെ 33 അധിക വോട്ടുകൾ പാർട്ടിക്ക് ലഭിക്കും. എട്ടാമത്തെ സീറ്റ് സ്വന്തമാക്കാൻ ബിജെപിക്ക് 4 വോട്ടുകൾ കൂടി മാത്രം മതിയാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam