പ്രശസ്തമായ പാരിസ് ഫാഷൻ വീക്കിന്റെ ഭാഗമായി 'ലോറിയൽ പാരിസ്' സംഘടിപ്പിച്ച റാംപ് വാക്കിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചൻ. ഈഫൽ ടവറിന് മുന്നിൽ നടന്ന 'ലെ ഡെഫിലെ' ഷോയിൽ കെൻഡൽ ജന്നർ, സെലിൻ ഡിയോൺ, സിമോൺ ആഷ്‌ലി, ഈവ ലോംഗോറിയ, കാര ഡെലെവിൻ തുടങ്ങിയ പ്രമുഖ ആഗോള താരങ്ങൾക്കൊപ്പമാണ് ഐശ്വര്യ റാംപിലിറങ്ങിയത്. രാജകീയ ലുക്കിലുള്ള കറുപ്പ് വെൽവറ്റ് വസ്ത്രവും ടിയാറയും അണിഞ്ഞായിരുന്നു താരം എത്തിയത്.
എന്നാൽ, ഈ അന്താരാഷ്ട്ര നേട്ടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടിക്ക് നേരെ കടുത്ത ബോഡി ഷെയ്മിംഗും സൈബർ ആക്രമണവുമാണ് നടക്കുന്നത്. ഐശ്വര്യയുടെ റാംപ് വാക്കിന്റെ വീഡിയോകൾ വൈറലായതോടെ, താരത്തിന്റെ ശരീരഭാരത്തെയും വയറിനെയും ലക്ഷ്യം വെച്ച് നിരവധി അധിക്ഷേപകരമായ കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്.
താരം വണ്ണം കുറയ്ക്കണമെന്നും, ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 'ഓസെംപിക്' പോലുള്ള മരുന്നുകൾ ഉപയോഗിക്കണമെന്നും ചിലർ കമന്റ് ചെയ്തു. അടുത്തിടെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം നടിയായ കത്രീന കൈഫിന് നേരെയും സമാനമായ രീതിയിൽ ബോഡി ഷെയ്മിംഗ് നടന്നിരുന്നു. തുടർന്ന് 'ബിഗ് ബോസ് 20' വേദിയിൽ നടൻ സൽമാൻ ഖാൻ ഉൾപ്പെടെയുള്ളവർ ബോഡി ഷെയ്മിംഗിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, നെഗറ്റീവ് കമന്റുകളെ അവഗണിച്ച് ഐശ്വര്യയുടെ ആത്മവിശ്വാസത്തെയും മനോഹാരിതയെയും പുകഴ്ത്തി നിരവധി ആരാധകരും പിന്തുണയുമായി എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
