നടി രാകുൽ പ്രീതിന്റെയും ഭർതൃപിതാവിന്റെയും ഓഫീസുകളിൽ ആദായനികുതി റെയ്ഡ്, നടപടി 12 ഇടങ്ങളിൽ

SEPTEMBER 28, 2026, 4:17 AM

മുംബൈ: ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ്, ഭർതൃപിതാവും ചലച്ചിത്ര നിർമാതാവുമായ വഷു ഭഗ്നാനി, പനോരമ സ്റ്റുഡിയോ എന്നിവരുമായി ബന്ധപ്പെട്ട മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 

സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മുംബൈയിലെ 12-ഓളം സ്ഥലങ്ങളിൽ ഇൻകം ടാക്‌സ് സംഘം ഒരേസമയം പരിശോധന ആരംഭിച്ചത്.

സിനിമകൾ നിർമ്മിക്കുന്നതിന്റെ മറവിൽ വിദേശത്തേക്ക് വൻതോതിൽ പണം കടത്തിയതായും അനാവശ്യ ഫണ്ട് കൈമാറ്റങ്ങൾ നടന്നതായുമുള്ള സംശയത്തെ തുടർന്നാണ്  ഈ നീക്കം. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകളും അക്കൗണ്ടുകളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു വരികയാണ്.

vachakam
vachakam
vachakam

നേരത്തെ, 2025 ഡിസംബറിൽ രകുൽ പ്രീത് സിംഗിന്റെ സഹോദരൻ അമൻ പ്രീത് സിംഗിനെതിരെ ലഹരിമരുന്ന് കേസിൽ മുംബൈ പോലീസ് കേസ് എടുത്തത് വലിയ വാർത്തയായിരുന്നു. അതേസമയം, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യിൽ ശൂർപ്പണഖയായി വേഷമിടുന്നത് രകുൽ പ്രീത് സിംഗാണ്. 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് അടുത്തിടെയാണ് നടി ആരംഭിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam