48 മണിക്കൂര്‍ കസ്റ്റഡിയിലായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്വമേധയാ സസ്പെന്‍ഷനിലാകും: സുപ്രീം കോടതി

NOVEMBER 9, 2026, 8:23 AM

ന്യൂഡല്‍ഹി: അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സ്വാഭാവികമായി സസ്പെന്‍ഷനിലാകുമെന്നും ഇതിനായി പ്രത്യേകം ഉത്തരവിന്റെ ആവശ്യമില്ലെന്നും സുപ്രീം കോടതി വിധിച്ചു. ബിഹാറില്‍ നിന്നുള്ള കൈക്കൂലിക്കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക നിരീക്ഷണം നടത്തിയത്.

സദര്‍ ആശുപത്രിയിലെ മാനേജരായിരുന്ന വിശ്വജീത് സിങ്ങിന്റെ ജാമ്യം പുനസ്ഥാപിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ ജീവനക്കാരന് ശമ്പളക്കുടിശിക അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങി എന്ന ആരോപണത്തില്‍ വിശ്വജീത് 15 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. ജാമ്യം ലഭിച്ച് ഒരു വര്‍ഷത്തിന് ശേഷം പട്ന ഹൈക്കോടതി അത് റദ്ദാക്കിയ നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തു.

കസ്റ്റഡി കാലാവധിക്ക് ശേഷം സസ്പെന്‍ഷന്‍ നടപടികള്‍ ഒഴിവാക്കി പ്രതിയെ അതേ തസ്തികയില്‍ വീണ്ടും നിയമിച്ച ബിഹാര്‍ സര്‍ക്കാരിന്റെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. 48 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ഉദ്യോഗസ്ഥന്‍ സ്വമേധയാ സസ്പെന്‍ഷനിലായതായി കണക്കാക്കണമെന്നിരിക്കെ പഴയ തസ്തികയില്‍ തുടരാന്‍ അനുവദിച്ചത് ഞെട്ടിക്കുന്നതാണെന്നും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam