ദില്ലി: രാജ്യത്ത് കാൻസർ മരുന്നുകളുടെ പുതിക്കിയ വില ഇന്ന് മുതൽ (നവംബർ 9) പ്രാബല്യത്തിൽ വന്നു. 1364 മരുന്നുകളുടെ വിലയാണ് കുറച്ചത്.
137 കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ 30 ശതമാനമാക്കിയും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം ആകെ 3540.38 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് വില കുറച്ചത്.
ഫാർമ സഹി ദാം' (Pharma Sahi Daam) മൊബൈൽ ആപ്പ് വഴിയോ NPPA വെബ്സൈറ്റ് (http://nppa.gov.in) വഴിയോ മരുന്നുകളുടെ വില സ്ഥിരീകരിക്കാവുന്നതാണ്. അമിത വില ഈടാക്കുന്നതായി പരാതിയുണ്ടെങ്കിൽ 'ഫാർമ ജൻ സമാധാൻ' പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം, 1800-111-255 എന്ന നമ്പറിൽ NPPA ഹെൽപ്പ് ലൈനുമായും ബന്ധപ്പെടാം.
679 ബ്രാൻഡുകളുടെ വിലയിൽ 50 ശതമാനത്തിൽ എധികം കുറവുവന്നെന്ന് മന്ത്രാലയം അറിയിച്ചു. ചില മരുന്നുകൾക്ക് 96.45 ശതമാനം വരെ വില കുറഞ്ഞു. 20ലധികം തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും പുതുക്കിയ വിലനിയന്ത്രണത്തിന്റെ പരിധിയിൽ വരും. ഡെനോസുമാബ് , പെഗ്ഫിൽഗ്രാസ്റ്റിം , ബെവാസിസുമാബ് തുടങ്ങിയ മരുന്നുകളും പട്ടികയിലുണ്ട്. പെംബ്രോളിസുമാബ് , ദുർവാലുമാബ് , ഒസിമെർട്ടിനിബ് തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന കാൻസർ മരുന്നുകൾക്കും വിലക്കുറവ് ബാധകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
