ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ സജീവമാക്കി ഷെയ്ഖ് ഹസീന; പുതിയ പാസ്‌പോർട്ടിനായി അപേക്ഷ നൽകി

NOVEMBER 9, 2026, 3:49 AM

ഡൽഹി: ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ സജീവമാക്കി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പുതിയ പാസ്‌പോർട്ടിനായി ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിൽ അപേക്ഷ നൽകി.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാട്രിക്സ് ചേംബേഴ്സിലെ അഭിഭാഷകർ തിങ്കളാഴ്ച ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിലെ ആക്ടിങ് ഹൈക്കമ്മീഷണർ പ്രീതി റഹ്മാന് കത്ത് സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ സുഗമമാക്കാൻ ആവശ്യമായ യാത്രാരേഖകളും തിരിച്ചറിയൽ രേഖകളും അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

vachakam
vachakam
vachakam

ബംഗ്ലാദേശ് പൗരയെന്ന നിലയിൽ ഹസീനക്ക് ഈ രേഖകൾ ലഭിക്കാൻ അർഹതയുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടക്കൂടുകൾ പ്രകാരമുള്ള അവകാശങ്ങളും ബാധ്യതകളും പരിഗണിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഷെയ്ഖ് ഹസീനയുടെ പാസ്‌പോർട്ടും തിരിച്ചറിയൽ രേഖകളും മരവിപ്പിച്ച സാഹചര്യത്തിലാണ് പുതിയ പാസ്‌പോർട്ടിനായി അപേക്ഷ നൽകിയിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam