2034-ഓടെ തെലങ്കാനയിലെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കും; പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

NOVEMBER 9, 2026, 4:57 AM

ഹൈദരാബാദ്: 2034-ഓടെ തെലങ്കാനയിലെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കുമെന്ന പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.തന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. 

സ്ത്രീകളുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരാണിത്. സ്ത്രീകള്‍ സാമ്പത്തികമായി ശക്തരും സംരഭകരുമായി മാറേണ്ടതുണ്ട്. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെ തന്നെ ഈ കാര്യം അറിയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.ഇതിനോടകം തന്നെ 70 ലക്ഷം സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

കൂടാതെ, സംസ്ഥാനത്ത് പുതിയതായി 4.5 ലക്ഷം പെന്‍ഷനുകള്‍ അനുവദിച്ചതായും, അതില്‍ 3.5 ലക്ഷവും വിധവകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കുമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam