ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ പടയോട്ടം തുടരുന്നു. അവസാന പൂൾ മത്സരത്തിൽ ബംഗ്ലാദേശിനെ 10-0ന് തകർത്ത് ഇന്ത്യ പൂൾ എ ജേതാക്കളായി സെമിഫൈനലിൽ കടന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിലും ജയിച്ച ഇന്ത്യയ്ക്ക് 15 പോയന്റുണ്ട്. ഒക്ടോബർ ഒന്നിന് നടക്കുന്ന സെമിഫൈനലിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിങ് മൂന്ന് പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റി. 27, 40, 45 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ. മുന്നേറ്റനിരയിൽ തിളങ്ങിയ ഷിലാനന്ദ് ലാക്ര 44, 45 മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി. അഭിഷേക് മൂന്നാം മിനിറ്റിലും ജുഗ്‌രാജ് സിങ് 22-ാം മിനിറ്റിലും സുഖ്ജീത് സിങ് 32-ാം മിനിറ്റിലും ഗോളുകൾ നേടി.
സഞ്ജയ് 59-ാം മിനിറ്റിലും മൻദീപ് സിങ് 60-ാം മിനിറ്റിലും ഗോൾ നേടിയതോടെ ഇന്ത്യയുടെ ഗോൾനേട്ടം പത്തിൽ എത്തി. അഞ്ച് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പൂൾ എയിലെ ഒന്നാം സ്ഥാനക്കാരായത്. നിർണായക സെമിഫൈനലിൽ പാകിസ്താനെ നേരിടുമ്പോൾ ഈ മികവ് തുടരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
മറ്റൊരു സെമിഫൈനലിൽ മലേഷ്യയും ദക്ഷിണ കൊറിയയും ഏറ്റുമുട്ടും. ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിലും ഇന്ത്യ സെമിഫൈനലിൽ എത്തിയിട്ടുണ്ട്. ഫൈനൽ പ്രവേശനം തേടി ബുധനാഴ്ച ദക്ഷിണ കൊറിയയെയാണ് വനിതാ ടീം നേരിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
