കങ്ങഴ : ആധുനിക രീതിയിൽ പഠനവും പരിശീലനവും മൂല്യനിർണ്ണയവും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ചിരിക്കുന്ന ഓൺലൈൻ പഠന പരീക്ഷാ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയ വിദ്യാർത്ഥിയുടെ മികവ് പ്രശംസിക്കപ്പെടുന്നു. മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ബി. അഭിനവ് ആണ് വിദ്യാർത്ഥി കേന്ദ്രീകൃതമായ 'സിനാപ്‌സ് ' എന്ന പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്.
പഠനവും പരീക്ഷാ പരിശീലനവും കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സിനാപ്‌സ് ' രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിഷയാടിസ്ഥാനത്തിലുള്ള വലിയ ചോദ്യശേഖരം, കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പരീക്ഷകൾ, വിദ്യാർത്ഥികളുടെ പ്രകടന വിശകലനം, അധ്യാപകർക്ക് നിയന്ത്രിക്കാവുന്ന മൂല്യനിർണ്ണയ സംവിധാനങ്ങൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സരപ്പരീക്ഷകൾക്ക് സമാനമായി ഓൺലൈൻ പരീക്ഷകളിൽ സമയ സൂചിക, ചോദ്യക്രമം, ഉത്തരങ്ങൾ സംരക്ഷിക്കൽ, വീണ്ടും പരിശോധിക്കൽ, പരീക്ഷ പൂർത്തിയാക്കി സമയബന്ധിത സമർപ്പണം തുടങ്ങിയ സൗകര്യങ്ങൾ ഈ പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നു. പരീക്ഷ പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികളുടെ സ്‌കോർ, ഉത്തരങ്ങളുടെ കൃത്യത, ഓരോ വിഷയത്തിലുമുള്ള പ്രകടനം എന്നിവ കൃത്യമായി വിശകലനം ചെയ്യാനും ഇതിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും.
ഗണിതശാസ്ത്രത്തോടൊപ്പം കമ്പ്യൂട്ടർ സയൻസ് ഐശ്ചിക വിഷയമായി തെരഞ്ഞെടുത്തിരിക്കുന്ന അഭിനവിന്റെ ഈ മികച്ച സാങ്കേതിക സംരംഭം അഭിനന്ദനാർഹമാണെന്ന് മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ സ്‌കൂൾ അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
