പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ രുമേഷ് തരംഗ പതിരഗെയ്ക്ക് സ്വർണം, ഇന്ത്യയുടെ യാഷ്വീർ സിംഗ് വെള്ളി, രോഹിത് യാദവ് വെങ്കലം

SEPTEMBER 29, 2026, 4:40 AM

ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ചരിത്ര നേട്ടത്തോടെ ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗെ ഏഷ്യൻ ഗെയിംസ് ജാവലിനിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ലങ്കൻ താരമായി മാറി. 88.55 മീറ്റർ ദൂരം കണ്ടെത്തിയാണ് 23കാരനായ റുമേഷ് സ്വർണം കരസ്ഥമാക്കിയത്.

കനത്ത മഴയും മോശം കാലാവസ്ഥയും കാരണം കടുത്ത വെല്ലുവിളി നിറഞ്ഞ മത്സരത്തിലാണ് റുമേഷ് ചരിത്ര വിജയം നേടിയത്. തുടക്കത്തിൽ പതറിയ റുമേഷ് ആദ്യ ശ്രമത്തിൽ 73.53 മീറ്ററും തുടർന്ന് 83.34 മീറ്ററുമാണ് എറിഞ്ഞത്. പകുതി വഴിയിൽ ഇന്ത്യയുടെ യഷ്വീർ സിംഗിനും രോഹിത് യാദവിനും പിന്നിലായിരുന്ന റുമേഷ്, പിന്നീട് മിന്നും തിരിച്ചുവരവ് നടത്തി. നാലാം ശ്രമത്തിൽ 88.33 മീറ്റർ കണ്ടെത്തി ഒന്നാമതെത്തിയ താരം, തന്റെ അവസാന ശ്രമത്തിൽ 88.55 മീറ്റർ എറിഞ്ഞ് സ്വർണം ഉറപ്പിക്കുകയായിരുന്നു.

ഈ വർഷം കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ റുമേഷ്, ഡയമണ്ട് ലീഗ് ഫൈനലും അഞ്ച് മത്സരങ്ങളും ജയിച്ച് ആധിപത്യം പുലർത്തിയിരുന്നു. ജൂണിൽ റോമിൽ കുറിച്ച 92.62 മീറ്ററാണ് ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ദൂരവും ശ്രീലങ്കൻ ദേശീയ റെക്കോർഡും.

vachakam
vachakam
vachakam

ഇന്ത്യയുടെ യാഷ്വീർ സിംഗ് 85.72 മീറ്റർ ദൂരം എറിഞ്ഞ് വ്യക്തിഗത മികച്ച നേട്ടത്തോടെ വെള്ളിയും, 84.35 മീറ്റർ ദൂരം കണ്ടത്തിയ രോഹിത് യാദവ് വെങ്കലവും നേടി. പരിക്കേറ്റ നീരജ് ചോപ്രയ്ക്ക് പകരക്കാരനായാണ് യാഷ്വീർ സിംഗ് ടീമിൽ ഇടംനേടിയത്. ഏഷ്യൻ ഗെയിംസ് ജാവലിനിൽ സ്വർണം നേടുന്ന ആദ്യ ശ്രീലങ്കൻ താരമാണ് പതിരഗെ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam