ഏഷ്യൻ ഗെയിംസ് സ്‌ക്വാഷ് പുരുഷ സിംഗിൾസിൽ അഭയ് സിംഗിന് വെള്ളി

SEPTEMBER 28, 2026, 5:04 AM

ഏഷ്യൻ ഗെയിംസ് സ്‌ക്വാഷ് ഫൈനലിൽ മലേഷ്യയുടെ എൻഗ് ഐൻ യോവിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ അഭയ് സിംഗിന് വെള്ളി മെഡൽ. ഇന്ത്യ സ്വർണം പ്രതീക്ഷിച്ചിരുന്നെങ്കിലും ഫൈനലിൽ മലേഷ്യൻ താരത്തിന് മുന്നിൽ അഭയ് സിംഗ് അടിയറവ് പറയുകയായിരുന്നു. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയായിരുന്നു മലേഷ്യൻ താരത്തിന്റെ ആധികാരിക വിജയം. ജപ്പാനിലെ ഐച്ചിനഗോയയിൽ നടക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.

ആദ്യ സെറ്റിൽ ഇരുവരും തമ്മിൽ നീണ്ട റാലികളോടെ മികച്ച പോരാട്ടം നടന്നെങ്കിലും ചില അനാവശ്യ പിഴവുകൾ കാരണം 11-9 എന്ന സ്‌കോറിന് അഭയ് സിംഗിന് സെറ്റ് നഷ്ടമായി. ഈ മികവ് രണ്ടാം സെറ്റിലും തുടർന്ന എൻഗ് ഐൻ യോവ് അഞ്ച് പോയിന്റ് ലീഡ് നേടി മത്സരം പൂർണമായും നിയന്ത്രിച്ചു. മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരാൻ അഭയ് സിംഗ് ശ്രമിച്ചെങ്കിലും 11-5 എന്ന സ്‌കോറിന് രണ്ടാം സെറ്റും യോവ് സ്വന്തമാക്കി. മൂന്നാം സെറ്റിലും ഇന്ത്യൻ താരത്തിന് മേൽ പൂർണ ആധിപത്യം പുലർത്തിയ മലേഷ്യൻ താരം 11-5 എന്ന സ്‌കോറിന് വിജയം ഉറപ്പിച്ചു.

ഏഷ്യൻ ഗെയിംസിൽ എൻഗ് ഐൻ യോവ് നേടുന്ന രണ്ടാമത്തെ സ്വർണ മെഡലാണിത്. ഇതിന് മുൻപ് 2022ലും താരം സ്വർണം നേടിയിരുന്നു. മലേഷ്യയുടെ ഓങ് ബെങ്കിന് (2002, 2006) ശേഷം പുരുഷ സിംഗിൾസ് സ്‌ക്വാഷിൽ സ്വർണം നിലനിർത്തുന്ന രണ്ടാമത്തെ താരമായി ഐൻ യോവ് മാറി. അതേസമയം, സൗരവ് ഘോഷാലിന് (2014, 2022) ശേഷം പുരുഷ സിംഗിൾസിൽ വെള്ളി മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടം അഭയ് സിംഗ് സ്വന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam