തിരുവനന്തപുരം: ന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ ആഡംബര വാഹനത്തിലെ ഔദ്യോഗിക യാത്രയ്ക്കെതിരേ മോട്ടോർ വാഹന കമ്മിഷണർക്ക് പരാതി. സെപ്റ്റംബർ 23-ന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഇനിയും നടപടി എടുത്തിട്ടില്ല.
സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാറായ റേഞ്ച് റോവർ വാഹനം കേരള സ്റ്റേറ്റ് ബോർഡും സർക്കാർ ചിഹ്നങ്ങളും പതിച്ച് മന്ത്രി ഉപയോഗിച്ചതിനെതിരേയാണ് പരാതി. മോട്ടോർ വാഹന നിയമത്തിന്റെ ഗുരുതരമായ ലംഘനം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
1988-ലെ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 39, 40, 41, 43, 52, 66, 1989-ലെ മോട്ടോർ വെഹിക്കിൾ റൂൾസിലെ 92 എ എന്നീ വകുപ്പുകൾ ലംഘിച്ചതിന് നടപടിയെടുക്കണമെന്നാണ് ആവശ്യം. ദേശീയ ചിഹ്നങ്ങളും പേരും ദുരുപയോഗം ചെയ്തതിന് 'എംബ്ലംസ് ആൻഡ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്റ്റ്, 1950', 'സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (പ്രോഹിബിഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്റ്റ്, 2005' എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
