ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യക്ക് വീണ്ടും സുവർണ്ണ തിളക്കം. വാശിയേറിയ കലാശപ്പോരാട്ടത്തിൽ കരുത്തരായ ഇറാനെ 39-35 എന്ന സ്‌കോറിന് തകർത്ത് ഇന്ത്യൻ പുരുഷ കബഡി ടീം സ്വർണ്ണമെഡൽ നിലനിർത്തി.
ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും പിന്നിലായിരുന്ന ശേഷമാണ് ഇന്ത്യ അവിശ്വസനീയ തിരിച്ചു വരവിലൂടെ വിജയം പിടിച്ചെടുത്തത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രബലരായ ഇറാൻ കൃത്യമായ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ മധ്യത്തോടെ തന്ത്രങ്ങൾ മാറ്റിയ ഇന്ത്യ, റൈഡിങ്ങിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി.
ഒരിക്കൽ ലീഡ് കൈക്കലാക്കിയ ശേഷം കളി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയ ഇന്ത്യൻ പട, ഇറാനെ തിരിച്ചടിക്കാൻ അനുവദിക്കാതെ സ്വർണ്ണ നേട്ടം ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യൻ വനിതാ കബഡി ടീമും ഫൈനലിൽ ഇറാനെ കീഴടക്കി സ്വർണ്ണം നിലനിർത്തിയതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തിലും ഇന്ത്യ സുവർണ്ണ നേട്ടം കൈവരിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
