ഏഷ്യൻ ഗെയിംസ്: പുരുഷ ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് നേപ്പാൾ

SEPTEMBER 26, 2026, 5:44 AM

ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ക്രിക്കറ്റിൽ മുൻനിര ടീമായ അഫ്ഗാനിസ്താനെ അട്ടിമറിച്ച് നേപ്പാൾ. അഞ്ചു വിക്കറ്റിനാണ് നേപ്പാളിന്റെ ചരിത്ര വിജയം.

അഫ്ഗാൻ ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ മറികടന്നു. അവസാന മത്സരത്തിൽ ജപ്പാനെ കീഴടക്കാനായാൽ ഗ്രൂപ്പ് ജേതാക്കളായി നേപ്പാളിന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാം.

ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന് നേപ്പാൾ ബൗളിങ്ങിനു മുന്നിൽ താളം കണ്ടെത്താനായില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനേ അവർക്കായുള്ളൂ. 30 റൺസ് വീതമെടുത്ത ഫൈസൽ ഷനോസാദയും നജിബുള്ള സദ്രാനുമാണ് അഫ്ഗാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നേപ്പാളിനായി കുശാൽ ഭുർട്ടൽ നാലു വിക്കറ്റും ലളിത് രാജ്ബൻഷി മൂന്നു വിക്കറ്റും വീഴ്ത്തി.

vachakam
vachakam
vachakam

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായെങ്കിലും സുന്ദീപ് ജോറ (34), ക്യാപ്ടൻ രോഹിത് പൗഡൽ (33 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനം വിജയത്തിലെത്തിക്കുകയായിരുന്നു. തോറ്റെങ്കിലും മികച്ച റൺറേറ്റുള്ള അഫ്ഗാനിസ്താനും ക്വാർട്ടർ സാധ്യത നിലനിൽക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam