44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സാവന്‍ ബര്‍വാള്‍; മാരത്തണില്‍ റെക്കോഡ് വെള്ളി

SEPTEMBER 25, 2026, 10:49 PM

ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. പുരുഷന്മാരുടെ മാരത്തണില്‍ സാവന്‍ ബര്‍വാള്‍ വെള്ളി മെഡല്‍ നേടി.

ഫൈനലില്‍ വ്യക്തിഗത മികച്ച സമയമായ 2:11:37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സാവന്‍ നേട്ടം സ്വന്തമാക്കിയത്.ഏഷ്യന്‍ ഗെയിംസ് പുരുഷ മാരത്തണില്‍ കഴിഞ്ഞ 44 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

ഈ പ്രകടനത്തോടെ ദേശീയ റെക്കോഡും താരം സ്വന്തം പേരിലാക്കി. 1982-ലെ ഏഷ്യന്‍ ഗെയിംസില്‍ ഹൊസൂര്‍ കുക്കപ്പ സീതാറാം വെങ്കല മെഡല്‍ നേടിയതിന് ശേഷം ഈ ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

vachakam
vachakam
vachakam

ഇതുവരെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ രണ്ട് സ്വര്‍ണവും 10 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 24 മെഡലുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 10 മെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam