മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ എട്ടിന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും.
നേരത്തെ, സിനിമ ഒക്ടോബർ ഒന്നിന് റീ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ചിത്രത്തിലെ നായികയായ ശോഭനയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടത്.
മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും സംഗീതവും സമന്വയിപ്പിച്ചാണ് ഒരുക്കിയത്. 1994 മെയ് 13നാണ് ചിത്രം ആദ്യമായി തിയേറ്ററുകളിലെത്തിയത്.
മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം ചിത്രം പുതിയ ദൃശ്യമികവിൽ തിയേറ്ററുകളിലെത്തുമ്പോൾ, പഴയ പ്രേക്ഷകർക്ക് ഗൃഹാതുരമായ ഓർമകളും പുതിയ തലമുറയ്ക്ക് മലയാള സിനിമയിലെ ഒരു ക്ലാസിക് അനുഭവവും സമ്മാനിക്കുന്നതാകും ഈ റീ-റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
