നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചു. വുഷുവില്‍ ഇന്ത്യന്‍ താരം റോഷിബിന ദേവിയാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ ചൈനയുടെ ഴാങ് സിയൂവിനോട് ഇന്ത്യയുടെ റോഷിബിന പരാജയപ്പെടുകയായിരുന്നു. തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലവും ലഭിച്ചിട്ടുണ്ട്.
വുഷു വനിതാ വിഭാഗം 60 കിലോഗ്രാം വിഭാഗത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് രോഷിബിന പരാജയം സമ്മതിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ വുഷുവില്‍ റോഷിബിനയുടെ ഹാട്രിക് മെഡല്‍ നേട്ടമാണിത്. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും, 2022 ല്‍ വെള്ളിയും നേടിയിരുന്നു.
തുഴച്ചിലില്‍ ഇന്ത്യയുടെ സല്‍മാന്‍ ഖാന്‍- സത്‌നം സിങ് സഖ്യമാണ് വെങ്കലം നേടിയത്. പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സിലാണ് ഇന്ത്യന്‍ ജോഡി മെഡല്‍ നേടിയത്. തുഴച്ചില്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. മെഡല്‍ വേട്ടയില്‍ ചൈനയാണ് ഒന്നാമത്. ഒരു സ്വര്‍ണം അടക്കം 13 മെഡലുകളുമായി ഇന്ത്യ 14-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
