നെതർലൻഡ്സിലെ ജയിലുകളിൽ വനിതാ തടവുകാർക്ക് സെക്സ് ടോയ്‌സ് ലഭ്യമാക്കാൻ അധികൃതർ. ലൈംഗിക സംതൃപ്തിക്കായി ടൂത്ത് ബ്രഷ് ഉൾപ്പെടെയുള്ള അശാസ്ത്രീയവും അസുരക്ഷിതവുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അണുബാധകളും ആരോഗ്യ പ്രശ്നങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ എഴുപത് ശതമാനത്തിലധികം വരുന്ന വനിതാ തടവുകാർക്ക് ഇത്തരം ഉൽപ്പന്നങ്ങൾ ലഭ്യമാകും. മുൻപ് ഇലക്ട്രോണിക് ടൂത്ത് ബ്രഷുകൾ ഉൾപ്പെടെ ദുരുപയോഗം ചെയ്തതിനെ തുടർന്ന് ചില ജയിലുകളിൽ അവയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
രണ്ട് തരം ഉൽപ്പന്നങ്ങളാണ് വിപണി വിലയിൽ തടവുകാർക്ക് ലഭ്യമാക്കുന്നത്. സാറ്റിസ്ഫയറിന്റെ എയർ പ്രഷർ വൈബ്രേറ്ററുകളും, ഡിൽഡോകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. കൃത്യമായ ലൈംഗിക ആരോഗ്യം തടവുകാർക്ക് മികച്ച ഉറക്കവും മാനസിക ആശ്വാസവും നൽകുമെന്നും ജയിലിലെ അന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമാക്കാൻ സഹായിക്കുമെന്നും പദ്ധതി നടപ്പിലാക്കുന്ന ഡച്ച് കസ്റ്റോഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏജൻസി വ്യക്തമാക്കി.
2025ൽ ലൈഡൻ സർവകലാശാല നടത്തിയ പഠനത്തിലും ഡോക്ടർമാരുടെ നിരീക്ഷണങ്ങളിലും അസുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനായി രാജ്യത്തെ 219 വനിതാ തടവുകാർക്ക് ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ നൽകും. ഈ ഘട്ടത്തിന് ശേഷം മാത്രമേ പദ്ധതി തുടരണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ പുരുഷ തടവുകാർക്ക് ഈ സേവനം ലഭ്യമാക്കുന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
