'തൂഫാൻ കമാൻഡോസ്' പ്രഖ്യാപനവും മെഗാ വാക്കത്തോണും

SEPTEMBER 24, 2026, 10:56 PM

കുന്ദമംഗലം: മർകസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് 'തൂഫാൻ കമാൻഡോസ്' പ്രഖ്യാപനത്തിന്റെയും മെഗാ വാക്കത്തോണിന്റെയും ക്ലസ്റ്റർ തല ഉദ്ഘാടനം നടന്നു.

ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എൻ.എസ്.എസ് ദിനത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ബഷീർ കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അസംബ്ലിയിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എൻ.എസ്.എസ് വളണ്ടിയർമാർക്ക് കമാൻഡോസ് ക്യാപ്പ് നൽകി.

നൂറിലധികം വിദ്യാർഥികൾ അണിനിരന്ന ലഹരി വിരുദ്ധ മെഗാ വാക്കത്തോൺ മർകസ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്നും ആരംഭിച്ച് കുന്ദമംഗലം ടൗൺ വരേ സംഘടിപ്പിച്ചു. വാക്കത്തോണിന്റെ ഫ്‌ളാഗ് ഓഫ് കർമം പ്രിൻസിപ്പൽ നിർവഹിച്ചു.

vachakam
vachakam
vachakam

സമൂഹത്തിൽ ലഹരിയുടെ വിപത്തുകൾക്കെതിരെ ജാഗ്രതയാവണം എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾ പ്രകടനത്തിൽ പങ്കെടുത്തത്.

മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഷമീം കെ.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, നജ്മുദ്ദീൻ പി.എ, ജ്യോതിഷ് കെ.വി, യൂനുസ് എം, ആബിദ് റഹ്മാൻ, മുഹമ്മദ് അമീൻ ടി.സി. തുടങ്ങിയവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam