ജപ്പാനോട് വിറച്ച് ജയിച്ച് ഇന്ത്യ

SEPTEMBER 22, 2026, 5:44 AM

ജപ്പാനെതിരായ ടി20 മത്സരത്തിൽ ഇന്ത്യക്ക് 2 റൺസിന്റെ നാടകീയ ജയം. മഴ മൂലം അഞ്ചോവർ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഞ്ചോവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തപ്പോൾ ജപ്പാന് അഞ്ചോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

അക്‌സർ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ ജപ്പാന് ജയിക്കാൻ 8 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ബെഞ്ചമിൻ ഡേവിസിനും അലക്‌സാണ്ടർ ഷിരായിക്കും ബൗണ്ടറികളൊന്നും നേടാനാവാതിരുന്നതോടെ ജപ്പാന് 6 റൺസ് മാത്രമെ നേടാനായുള്ളു.

രണ്ട് ഇന്നിംഗ്‌സിലും സ്പിന്നർമാർ മാത്രം പന്തെറിഞ്ഞ മത്സരത്തിൽ ഇന്ത്യക്കായി രണ്ടോവറിൽ 13 റൺസ് മാത്രം വഴങ്ങിയ വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റെടുത്തപ്പോൾ അക്‌സർ പട്ടേൽ രണ്ടോവറിൽ 7 റൺസ് മാത്രം വഴങ്ങി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഒരോവർ എറിഞ്ഞ രവി ബിഷ്‌ണോയ് 10 റൺസ് വഴങ്ങി. 12 പന്തിൽ 12 റൺസെടുത്ത ക്യാപ്ടൻ കെൻഡെൽ ഫ്‌ളെമിംഗ് ആണ് ജപ്പാന്റെ ടോപ് സ്‌കോറർ.

vachakam
vachakam
vachakam

അക്‌സർ പട്ടേൽ എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രമെടുത്ത ജപ്പാൻ വാഷിംഗ്ടൺ സുന്ദർ എറിഞ്ഞ രണ്ടാം ഓവറിൽ 6 റൺസ് കൂടി നേടി. രവി ബിഷ്‌ണോയ് എറിഞ്ഞ മൂന്നാം ഓവറിൽ 10 റൺസടിച്ചതോടെ ജപ്പാൻ അട്ടിമറി വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന രണ്ടോവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത സുന്ദറും അക്‌സറും ചേർന്ന് ഇന്ത്യക്ക് നാടകീയ ജയം സമ്മാനിച്ചു. നാലാം ഓവറിലെ അവസാന പന്തിൽ ക്യാപ്ടൻ കെൻഡെൽ ഫ്‌ളെമിംഗ് പുറത്തായതാണ് ജപ്പാന് തിരിച്ചടിയായത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 12 പന്തിൽ 16 റൺസെടുത്ത ക്യാപ്ടൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മലയാളി താരം സഞ്ജു സാംസൺ 7 പന്തിൽ 9 റൺസെടുത്തപ്പോൾ മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി. ഇഷാൻ കിഷൻ ആറ് പന്തിൽ 3 റൺസെടുത്തപ്പോൾ തിലക് വർമ 3 പന്തിൽ ഒരു റൺസുമായി പുറത്താകാതെ നിന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam