41-ാം വയസിലും പോർച്ചുഗൽ ദേശീയ ടീമിൽ ഇടം പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

SEPTEMBER 19, 2026, 8:58 AM

41-ാം വയസിലും പോർച്ചുഗൽ ദേശീയ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയ പരിശീലകൻ ജോർജ് ജീസസ് പ്രഖ്യാപിച്ച 2026/27 യുവേഫ നേഷൻസ് ലീഗിനുള്ള ടീമിൽ റൊണാൾഡോ ഇടം നേടി.

സെപ്തംബർ 24ന് വെയിൽസിനെതിരെയാണ് പോർച്ചുഗലിന്റെ നേഷൻസ് ലീഗ് പോരാട്ടങ്ങൾക്ക് തുടക്കം. സെപ്തംബർ 27ന് നോർവേയ്‌ക്കെതിരെയും ഒക്ടോബർ ഒന്നിന് ഡെൻമാർക്കിനെതിരെയും പോർച്ചുഗൽ ഏറ്റുമുട്ടും. ഒക്ടോബർ നാലിന് നോർവേയ്‌ക്കെതിരെയാണ് നാലാം മത്സരം.

2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് പിന്നാലെ ദേശീയ ടീമിലെ ഭാവിയെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും, ജോർജ് ജീസസിന്റെ ആദ്യ ടീമിൽ തന്നെ താരത്തെ ഉൾപ്പെടുത്തി. താരങ്ങളുടെ തിരഞ്ഞെടുപ്പ് നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ജീസസ് വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

പോർച്ചുഗലിനൊപ്പം ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് നേഷൻസ് ലീഗ് കിരീടങ്ങളും റൊണാൾഡോ നേടിയിട്ടുണ്ട്. 2028ലെ യൂറോ കപ്പിലേക്കുള്ള പോർച്ചുഗലിന്റെ യാത്രയിലും റൊണാൾഡോയുടെ സാന്നിധ്യം തുടരാനുള്ള സാധ്യതയാണ് പുതിയ ടീമംഗത്വത്തോടെ തെളിയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam