സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

SEPTEMBER 19, 2026, 9:17 AM

കൊച്ചി : സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് എതിരെ മാനനഷ്ടകേസുമായി മഞ്ജു വാര്യര്‍.   നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 

 ഹര്‍ജിയില്‍ സനല്‍ കുമാര്‍ ശശിധരന് സമന്‍സ് അയയ്ക്കും. ഹര്‍ജി കോടതി നവംബര്‍ അഞ്ചിന് പരിഗണിക്കുമെന്നാണ് വിവരം.

യൂട്യൂബർ ഷാജൻ സ്‌കറിയയും മെറ്റയും മറുപടി നൽകണമെന്നും ഹർജിയിൽ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സനല്‍ കുമാര്‍ ശശിധരൻ അപകീർത്തിപ്പെടുത്തിയതിന് മഞ്ജു വാര്യർ നേരത്തെ കേസ് നൽകിയിരുന്നു.

vachakam
vachakam
vachakam

സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തതെന്ന് മഞ്ജുവിന്‍റെ അഭിഭാഷക ശാന്തി മായാദേവി വ്യക്തമാക്കി. മെറ്റയാണ് കേസിലെ മൂന്നാം പ്രതി. മറ്റ് ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും ഹർജിയിൽ പരാതിയുണ്ട്.

 മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം ചെയ്യുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam