ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസണിനായുള്ള പടയൊരുക്കത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കടന്നിരിക്കുകയാണ്. പുതിയ ഉടമകളുമായുള്ള കരാർ നടപടി പൂർത്തിയാകാത്തതിനാൽ ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നടത്താൻ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. എന്നാൽ ഒരുവശത്ത് പടയൊരുക്കം ശക്തമാക്കി ടീം മുന്നോട്ട് പോവുകയാണ്.
ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി തിളങ്ങിയ വിങ്ങർ കെവിൻ യോക്ക് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിലുണ്ടാവുമെന്ന സൂചനയാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. അവസാന സീസണിൽ കിടിലൻ പ്രകടനം നടത്താൻ സാധിച്ചിട്ടുള്ള താരമാണ് കെവിൻ യോക്ക്.
അവസാന സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആഷ്‌ലി വെസ്റ്റ് വുഡിന്റെ പരിശീലനത്തിൽ തകർപ്പൻ പ്രകടനം നടത്തിയപ്പോൾ നിർണ്ണായക പ്രകടനം നടത്താൻ യോക്കിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ യോക്ക് ടീമിലുണ്ടാകില്ലെന്നായിരുന്നു വിവരം. കെവിൻ യോക്ക് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിനോട് ഗുഡ്‌ബൈ പറഞ്ഞ് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തു.
ഇതോടെയാണ് കെവിൻ യോക്ക് വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ആഷ്‌ലി തുടരുമ്പോൾ യോക്കിനെ പിന്തുണക്കാൻ സാധ്യത കൂടുതലാണ്. കെവിൻ യോക്ക് മികച്ച ഗോളവസരങ്ങൾ സൃഷ്ടിക്കുന്ന താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാനും കെവിൻ യോക്കിന് ശേഷിയുണ്ട്.
അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം യോക്ക് തുടരാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. നിലവിലെ റിപ്പോർട്ട് പ്രകാരം ഈ മാസം 20ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാംപ് ആരംഭിക്കും. ആഷ്‌ലി വെസ്റ്റ് വുഡിന് കീഴിൽത്തന്നെയാവും ക്യാംപ് നടക്കുകയെന്നാണ് വിവരം. അതിന് മുമ്പ് തന്നെ താരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടതായുണ്ട്.
പല വിദേശ താരങ്ങളുടേയും പേരുകൾ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകളുമായി കരാറിലേക്കെത്താത്തതാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ വൈകാൻ കാരണം. കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ പുതിയ ഉടമകളുണ്ടാവുമെന്നുറപ്പാണ്.
എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന ചില ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകളിൽ വിദേശ വ്യവസായികളുമുണ്ട്. അതുകൊണ്ടുതന്നെ കരാർ പൂർത്തിയാക്കാൻ നിരവധി നിയമക്കുരുക്കുകൾ അഴിക്കേണ്ടതായുണ്ട്. ഇതിന് പുതിയ ഉടമകൾക്ക് താൽപര്യകുറവുണ്ടെന്ന തരത്തിലും ചില സൂചനകളുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ കളിക്കാനുള്ള തുകയടക്കം കൈമാറിക്കഴിഞ്ഞു. മുന്നൊരുക്കങ്ങൾ ഒരുവശത്ത് നടക്കവെയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ഇപ്പോൾ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് ഈ വെല്ലുവിളികളെ മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പുതിയ വിദേശ താരങ്ങളെയടക്കം കൊണ്ടുവന്ന് മികച്ചൊരു ടീമിനെ സൃഷ്ടിക്കാൻ പരിശീലകന് കഴിയണം. ആഷ്‌ലി ഇതിന് സാധിക്കുന്ന പരിശീലകനാണ്.
അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ആഷ്‌ലി തുടരുന്നത് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. പക്ഷെ അവസാന നിമിഷം ഉടമകളുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിന് കളിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകുമോയെന്നതാണ് നിലവിലെ ആശങ്ക. എന്തായാലും ഇപ്പോഴും ആരാധകർ വലിയ പ്രതീക്ഷയിലാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
