അഫ്ഗാനിസ്ഥാൻ പരമ്പരയിൽ നിന്ന് വരുൺ ചക്രവർത്തി പുറത്ത്

SEPTEMBER 16, 2026, 4:28 AM

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായി.

നേരത്തെ അഫ്ഗാനിസ്ഥാനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് പുറത്തായ വരുണ്‍ ഏഷ്യൻ ഗെയിംസിലും കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിനിടെ വയറിലെ പേശികൾക്കേറ്റ പരിക്കാണ് വരുണിന് വില്ലനായത്. തുടർ പരിശോധനകൾക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലേക്ക് അയച്ചുവെന്നും ബിസിസിഐ വ്യക്തമാക്കി.

വരുൺ ചക്രവർത്തിക്ക് പകരം ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിന്‍റെ അൺ ക്യാപ്പ്ഡ് ഓൾറൗണ്ടറായ വിപ്രജ് നിഗത്തിനെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി.

vachakam
vachakam
vachakam

സെപ്റ്റംബർ 19-ന് ഏഷ്യൻ ഗെയിംസിന് തിരിതെളിയുമെങ്കിലും പുരുഷന്മാരുടെ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 24 മുതലാണ് ആരംഭിക്കുന്നത്. ടൂർണമെന്റിൽ നേരിട്ട് ക്വാർട്ടർ ഫൈനൽ കളിക്കുന്ന ഇന്ത്യ, അതിനു മുന്നോടിയായി സെപ്റ്റംബർ 22-ന് ജപ്പാനെതിരെ ടി20 മത്സരത്തിൽ കളത്തിലിറങ്ങും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam