വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന യോഗത്തോടെ അജിത് അഗാർക്കർ ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞേക്കും. കരാർ കാലാവധി നീട്ടിനൽകുന്ന കാര്യത്തിൽ ബിസിസിഐ നേതൃത്വത്തിൽ നിന്ന് അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഇമെയിൽ അയക്കാൻ അഗാർക്കർ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 2023 ജൂലൈയിൽ ചുമതലയേറ്റ അഗാർക്കറുടെ കരാർ ഒക്ടോബർ 4 വരെ ബിസിസിഐ നീട്ടിനൽകിയിരുന്നുവെങ്കിലും അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് വരെ കാലാവധി നീട്ടിനൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
രോഹിത് ശർമ്മയുടെ ഏകദിന കരിയർ അവസാനിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങളും ബിസിസിഐയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് അഗാർക്കറുടെ സ്ഥാനച്ചലനത്തിന് വഴിതെളിച്ചതെന്നാണ് സൂചനകൾ.
2027 ലോകകപ്പിൽ രോഹിത് ശർമ്മ സെലക്ടർമാരുടെ പദ്ധതികളുടെ ഭാഗമല്ലെന്ന് അഗാർക്കറും സംഘവും നിലപാടെടുത്തപ്പോൾ ബിസിസിഐ സെക്രട്ടറി രോഹിതിനെ പരസ്യമായി പിന്തുണച്ചിരുന്നു. നിലവിൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് തലവനായ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ പുതിയ ചീഫ് സെലക്ടറായി ചുമതലയേറ്റേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഗാർക്കറുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. 2024, 2026 ടി20 ലോകകപ്പ് കിരീടങ്ങളും, 2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും ഇന്ത്യ സ്വന്തമാക്കിയത് അഗാർക്കർ ചീഫ് സെലക്ടറായിരിക്കെയാണ്. വിരാട് കോലി, രോഹിത് ശർമ്മ, അശ്വിൻ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമുള്ള നിർണായക ഘട്ടത്തിലും ടീമിനെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ അഗാർക്കറുടെ സെലക്ഷൻ കമ്മിറ്റിക്ക് സാധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
