ലാ ലിഗയിൽ വിജയം തുടർന്ന് ബാഴ്‌സലോണ

SEPTEMBER 14, 2026, 4:28 AM

ലെവാന്റെയുടെ ശക്തമായ ആക്രമണങ്ങൾ അതിജീവിച്ച് ബാഴ്‌സലോണ ലാ ലിഗയിൽ തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലെത്തി ഒന്നാം സ്ഥാനത്തെ നില മെച്ചപ്പെടുത്തി.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ ലഭിച്ച പെനാൽറ്റി ലാമിൻ യമാൽ ഗോളാക്കി മാറ്റിയതോടെ എളുപ്പത്തിൽ ബാഴ്‌സലോണ അഞ്ചാം തുടർച്ചയായ ജയം സ്വന്തമാക്കി. പെനാൽറ്റിയിലൂടെ യമാൽ രണ്ടാംഗോളും ബാഴ്‌സയുടെ മൂന്നാം ഗോളും നേടി. സാവി എസ്പാർട്ടും അഡെയെമിയുമായിരുന്നു ബാഴ്‌സിലോണയുടെ സ്‌കോറർമാർ. ഇവാൻ റൊമേറോയും റോജർ ബ്രൂഗേയും ലെവാന്റെയുടെ ഗോളുകൾ നേടി.

റഫീഞ്ഞ നൽകിയ പാസിൽ നിന്നായിരുന്നു സ്പാനിഷ് താരമായ യമാലിന്റെ ആദ്യ ഗോൾ പിറന്നത്. മത്സരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ മറ്റൊരു യുവതാരമായ ചാവി എസ്പാർട്ട് നേടിയ ഓപ്പണിംഗ് ഗോളിന് പിന്നാലെയായിരുന്നു ഇത്.

vachakam
vachakam
vachakam

എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബാഴ്‌സലോണയുടെ ശ്രദ്ധയും നിയന്ത്രണവും നഷ്ടപ്പെടാൻ തുടങ്ങിയതോടെ സ്വന്തം തട്ടകത്തിൽ കളിച്ച ലെവാന്റെയ്ക്ക് കളിയിലേക്ക് തിരിച്ചുവരാൻ അവസരം ലഭിച്ചു. കളി അവസാനിക്കാൻ 11 മിനിറ്റ് ശേഷിക്കെ, എസ്പാർട്ടിന്റെ പ്രതിരോധ വീഴ്ച മുതലാക്കി സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഇവാൻ റോമേറോ ലെവാന്റെയുടെ ആദ്യ ഗോൾ നേടി.

ഈ ഗോൾ ലെവാന്റെയ്ക്ക് വലിയ ആവേശം നൽകി. ഒൻപത് മിനിറ്റുകൾക്ക് ശേഷം റോജർ ബ്രൂഗെ അടുത്ത ഗോൾ കൂടി നേടിയതോടെ എസ്റ്റാഡിയോ സിയുഡാഡ് ഡി വലൻസിയ സ്റ്റേഡിയം ആവേശത്തിലാഴുകയും മത്സരം നാടകീയമായ അവസാന നിമിഷങ്ങളിലേക്ക് കടക്കുകയും ചെയ്തു.
എങ്കിലും ബഴ്‌സലോണ പതറാതെ പിടിച്ചുനിന്നു.

രണ്ടാം പകുതിയിലെ അധിക സമയത്ത് സബ്സ്റ്റിറ്റിയൂട്ടായി എത്തിയ കരീം അഡെയേമി, മാത്യു റയാനെ മറികടന്ന് പന്ത് വലയിലെത്തിച്ചതോടെ രണ്ട് ഗോളിന്റെ മുൻതൂക്കം തിരിച്ചുപിടിക്കാനും ബാഴ്‌സലോണയ്ക്ക് നിർണ്ണായക വിജയം ഉറപ്പിക്കാനും സാധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam