വനിതാ ഏഷ്യാകപ്പ് ടി20 ചാമ്പ്യന്മാരായി ഇന്ത്യ

SEPTEMBER 13, 2026, 2:17 PM

ദുബായ്: വനിതാ ഏഷ്യാകപ്പ് ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ 72 റൺസിന് കീഴടക്കിയാണ് ഇന്ത്യ എട്ടാം ഏഷ്യാകപ്പ് കിരീടം ഉയർത്തിയത്. കഴിഞ്ഞ തവണ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ശ്രീലങ്കയോടുള്ള പകരം വീട്ടൽ കൂടിയായി ഇന്ത്യയ്ക്ക് ഈ വിജയം.

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 20ഓവറിൽ 111റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്കായി ശ്രീചരിണി നാലും ദീപ്തി ശർമ്മ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

32 പന്തിൽ 36 റൺസെടുത്ത ക്യാപ്ടൻ ചമാരി അത്തപത്തുവാണ് ലങ്കയുടെ ടോപ് സ്‌കോറർ. നേരത്തേ ഓപ്പണർമാരായ സ്മൃതി മന്ഥനയും (39 പന്തിൽ 59), ഷഫാലി വർമ്മയുമാണ് (39 പന്തിൽ 68) ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത്.

vachakam
vachakam
vachakam

ഓപ്പണിംഗ് വിക്കറ്റിൽ 77 പന്തിൽ 129 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ട് സ്മൃതിയും ഷഫാലിയും ചേർന്ന് പടുത്തുയർത്തി. 13-ാം ഓവറിലെ അഞ്ചാം പന്തിൽ ഷഫാലിയെപുറത്താക്കി ചമുഡിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 9 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ഷഫാലിയുടെ ഇന്നിംഗ്‌സ്.

പിന്നാലെ സ്മൃതി റണ്ണൗട്ടായി. റിച്ച ഘോഷ് (13 പന്തിൽ 17), കമാലിനി (പുറത്താകാതെ 5 പന്തിൽ 15), ക്യാപ്ടൻ ഹർമ്മൻ പ്രീത് സിംഗ് (14), ദീപ്തി ശർമ്മ (5), ഭാരതി ഫുൾമാലി (പുറത്താകാതെ 2) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ പ്രകടനം.

  • ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലായി ഇതുവരെ നടന്ന 10 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റുകളിൽ 8ലും ഇന്ത്യ ചാമ്പ്യന്മാരായി.
  • 4 ഹർമ്മൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 4ാം ഏഷ്യാ കപ്പ് നേട്ടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam